SWISS-TOWER 24/07/2023

ട്രാഫിക് നിയമ ഭേദഗതി; പിഴകുറക്കണമെന്ന് ബിജെപി, കേന്ദ്രത്തിന്റെ പുതിയ നിര്‍ദേശം വരുന്നത് വരെ പിഴ സംസ്ഥാനത്ത് നടപിലാക്കില്ലെന്ന് ഗതാഗത മന്ത്രി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡല്‍ഹി:(www.kvartha.com 12/09/2019) കേന്ദ്ര സര്‍ക്കാര്‍ നടപിലാക്കിയ ട്രാഫ്രിക് നിയമ ഭേദഗതിയിലെ ഉയര്‍ന്ന പിഴയ്‌ക്കെതിരെ ബി ജെ പി രംഗത്ത്, ഉയര്‍ന്ന പിഴ ഈടാക്കുന്നതിനെതിരെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളാണ് എതിര്‍പ്പുമായി വന്നത്. പിഴ തുക കുറക്കണമെന്ന് മഹാരാഷ്ട്രയും ഗോവയും ബീഹാറും ആവശ്യപ്പെട്ടു.


ട്രാഫിക് നിയമലംഘനത്തിനുള്ള പിഴയില്‍ കര്‍ണ്ണാടക സര്‍ക്കാര്‍ ഇളവ് നല്‍കി. ഇത് സംബന്ധിച്ച് കാര്യങ്ങള്‍ പഠിക്കാന്‍ ഗതാഗത സെക്രട്ടറിക്ക് കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ നിര്‍ദ്ദേശം നല്‍കി. ഗുജറാത്ത് സര്‍ക്കാരിന്റെ ഉത്തരവ് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഗുജറാത്ത് മുമ്പ് തന്നെ പിഴയില്‍ ഇളവ് നല്‍കിയിരുന്നു. പിന്നാലെ ഉത്തരാഖണ്ഡും കഴിഞ്ഞ ദിവസം പിഴ ഇളവ് ചെയ്തു.
ട്രാഫിക് നിയമ ഭേദഗതി; പിഴകുറക്കണമെന്ന് ബിജെപി, കേന്ദ്രത്തിന്റെ പുതിയ നിര്‍ദേശം വരുന്നത് വരെ പിഴ സംസ്ഥാനത്ത് നടപിലാക്കില്ലെന്ന് ഗതാഗത മന്ത്രി

അതേസമയം, കേരളത്തില്‍ കേന്ദ്രത്തിന്റെ പുതിയ നിര്‍ദേശം വരുന്നതുവരെ കൂട്ടിയ പിഴ നടപ്പാക്കില്ലെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. കേന്ദ്രം ഭേദഗതി കൊണ്ടുവരുന്നത് വരെ കാത്തിരിക്കുമെന്നും ഭേദഗതിക്കനുസരിച്ച് ഗതാഗത സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ മദ്യപിച്ച് വാഹനമോടിക്കുന്നതിനുള്ള പിഴയിലും മൊബൈല്‍ ഉപയോഗിക്കുന്നതിനുള്ള പിഴയിലും കുറവുണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു. വരുന്ന തിങ്കളാഴ്ചയ്ക്കകം കേന്ദ്രം ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നു. അതുവരെ ബോധവത്കരണം തുടരുമെന്നും എ കെ ശശീന്ദ്രന്‍ വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, New Delhi, National, BJP, Minister, Fine,Traffic law amendment;Transport Minister said the fine would not be implemented in the state until the new proposal by the Center
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia