E-way Bill | സ്വർണം വാങ്ങുന്നതിനും കൊണ്ടുപോകുന്നതിനും ഇ-വേ ബിൽ ഏർപെടുത്തുന്നതിനെതിരെ വ്യാപാരികൾ; വൻകിട, കോർപറേറ്റ് മേഖലയ്ക്ക് പരവതാനി വിരിക്കുകയാണെന്ന് അഡ്വ. എസ് അബ്ദുൽ നാസർ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com) സംസ്ഥാനത്തിനകത്ത് സ്വർണം വാങ്ങി കൊണ്ടുപോകുന്നതിന് ഇ - വേ ബിൽ സമ്പ്രദായം ഏർപെടുത്താനുള്ള ജി എസ് ടി കൗൺസിൽ യോഗത്തിന്റെ തീരുമാനത്തിനെതിരെ സ്വർണവ്യാപാരികൾ. രണ്ട് ലക്ഷത്തിന് മുകളിലുള്ള സ്വർണം, സ്വർണാഭരണങ്ങൾ, വിലയേറിയ കല്ലുകൾ എന്നിവ സംസ്ഥാനത്തിനകത്ത് കൊണ്ടുപോകുന്നതിന് ഇ-വേ ബിൽ നിർബന്ധമാക്കി ഉത്തരവ് പുറപ്പെടുവിക്കാനാണ് യോഗത്തിൽ തീരുമാനമായത്.

E-way Bill | സ്വർണം വാങ്ങുന്നതിനും കൊണ്ടുപോകുന്നതിനും ഇ-വേ ബിൽ ഏർപെടുത്തുന്നതിനെതിരെ വ്യാപാരികൾ; വൻകിട, കോർപറേറ്റ് മേഖലയ്ക്ക് പരവതാനി വിരിക്കുകയാണെന്ന് അഡ്വ. എസ് അബ്ദുൽ നാസർ

അതേസമയം, സ്വർണ വ്യാപാര മേഖലയിൽ ഇ - വേ ബിൽ സമ്പ്രദായം നടപ്പിലാക്കാനുള്ള നീക്കത്തെ ശക്തമായി എതിർക്കുമെന്ന് ഓൾ കേരള ഗോൾഡ് ആൻറ് സിൽവർ മർചന്റ്സ് അസോസിയേഷൻ സംസ്ഥാന ട്രഷറർ അഡ്വ. എസ് അബ്ദുൽ നാസർ പറഞ്ഞു. രണ്ട് ലക്ഷം രൂപയുടെ പരിധി നിശ്ചയിച്ചാൽ സ്വർണ വ്യാപാര മേഖലയിൽ നിന്നും ചെറുകിട വ്യാപാരികൾ തുടച്ചുനീക്കപ്പെടുമെന്ന് ആശങ്കപ്പെടുന്നു. സ്വർണാഭരണ നിർമാണ മേഖലയിൽ പ്രവർത്തിക്കുന്ന തൊഴിലാളികൾക്ക് ജീവിതം വഴിമുട്ടും. വൻകിട, കോർപറേറ്റ് മേഖലയ്ക്ക് പരവതാനി വിരിക്കുകയാണ് സർകാർ ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.

Keywords: News, Kerala, Kochi, E-way Bill, Gold, Traders, GST, Finance, Business,   Traders against e-way bill in gold trade.
< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia