Car Stolen | ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയുടെ ഭാര്യയുടെ ആഡംബര കാര്‍ മോഷണം പോയതായി റിപോര്‍ട്
Mar 25, 2024, 17:22 IST
ന്യൂഡെല്‍ഹി: (KVARTHA) ബി ജെ പി അധ്യക്ഷന്‍ ജെപി നദ്ദയുടെ ഭാര്യ മല്ലിക നദ്ദയുടെ ഉടമസ്ഥതയിലുള്ള ആഡംബര കാര്‍ മോഷണം പോയതായി പരാതി. 51 ലക്ഷം രൂപ വിലമതിക്കുന്ന 'ടൊയോട ഫോര്‍ച്യൂണര്‍' ആണ് കാണാതായത്. തെക്ക് കിഴക്കന്‍ ഡെല്‍ഹിയിലെ ഗോവിന്ദ്പുരിയില്‍ മാര്‍ച് 19 ന് ഉച്ചകഴിഞ്ഞാണ് മോഷണം നടന്നതെന്നും റിപോര്‍ട്. സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
ജോഗീന്ദറിന്റെ പരാതിയില്‍ ഡെല്‍ഹി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും വാഹനം ഇതുവരെ കണ്ടെത്താനായിട്ടില്ല. സി സി ടി വി ദൃശ്യങ്ങളില്‍ നിന്ന് മോഷ്ടാക്കള്‍ കാറുമായി ഗുരുഗ്രാമിലേക്കാണ് പോയതെന്ന് വ്യക്തമാണെന്ന് പൊലീസ് അറിയിച്ചു. കാറില്‍ ഹിമാചല്‍ പ്രദേശ് രെജിസ്‌ട്രേഷന്‍ നമ്പറാണുള്ളതെന്നാണ് വിവരം. ഫോര്‍ച്യൂണര്‍ കണ്ടെത്താനും വീണ്ടെടുക്കാനും ശ്രമം നടക്കുന്നുണ്ടെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞതായി ചാനല്‍ റിപോര്‍ട് ചെയ്തു.
Keywords: News, National, National-News, Toyota Fortuner, Belong, BJP President, JP Nadda, Wife, Stolen, Delhi, Police, Complaint, Driver, Car, Mallika Nadda, Toyota Fortuner belonging to BJP President JP Nadda's wife stolen in Delhi.
ഡ്രൈവര്‍ ജോഗീന്ദര്‍ വാഹനവുമായി ഗോവിന്ദ്പുരിയിലെ സര്‍വീസ് സെന്ററില്‍ എത്തിയിരുന്നു. വാഹനം സര്‍വീസ് സെന്ററില്‍ ഏല്‍പിച്ചതിന് ശേഷം ഇയാള്‍ അത്താഴം കഴിക്കാനായി വീട്ടിലേക്ക് പോയെന്നും തിരിച്ചുവന്നപ്പോഴാണ് വാഹനം മോഷണം പോയത് ശ്രദ്ധയില്‍പെടുന്നതെന്നും എന്‍ഡിടിവി റിപോര്‍ട് ചെയ്തു. സര്‍വീസ് കേന്ദ്രത്തില്‍നിന്നാണ് വാഹനം കാണാതായത്.
ജോഗീന്ദറിന്റെ പരാതിയില്‍ ഡെല്‍ഹി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും വാഹനം ഇതുവരെ കണ്ടെത്താനായിട്ടില്ല. സി സി ടി വി ദൃശ്യങ്ങളില്‍ നിന്ന് മോഷ്ടാക്കള്‍ കാറുമായി ഗുരുഗ്രാമിലേക്കാണ് പോയതെന്ന് വ്യക്തമാണെന്ന് പൊലീസ് അറിയിച്ചു. കാറില്‍ ഹിമാചല്‍ പ്രദേശ് രെജിസ്‌ട്രേഷന്‍ നമ്പറാണുള്ളതെന്നാണ് വിവരം. ഫോര്‍ച്യൂണര്‍ കണ്ടെത്താനും വീണ്ടെടുക്കാനും ശ്രമം നടക്കുന്നുണ്ടെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞതായി ചാനല്‍ റിപോര്‍ട് ചെയ്തു.
Keywords: News, National, National-News, Toyota Fortuner, Belong, BJP President, JP Nadda, Wife, Stolen, Delhi, Police, Complaint, Driver, Car, Mallika Nadda, Toyota Fortuner belonging to BJP President JP Nadda's wife stolen in Delhi.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.