ലൈംഗിക ഉദ്ദേശ്യത്തോടെയല്ലാതെ പ്രായപൂര്‍ത്തിയാകാത്തവരുടെ കവിളില്‍ സ്പര്‍ശിക്കുന്നത് ലൈംഗികാതിക്രമമല്ലെന്ന് കോടതി; പോക്‌സോ കേസ് ചുമത്തി അറസ്റ്റ് ചെയ്ത പ്രതിക്ക് ജാമ്യം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


മുംബൈ: (www.kvartha.com 29.08.2021) ലൈംഗിക താല്‍പര്യതോടെയല്ലാതെ കുട്ടിയുടെ കവിളില്‍ തലോടിയാല്‍ അത് പോക്‌സോ ചുമത്താനാവില്ലെന്ന് ബോബെ ഹൈകോടതി. പ്രായപൂര്‍ത്തിയാകാത്തവരുടെ കവിളില്‍ തലോടുന്നതുകൊണ്ടുമാത്രം പ്രതിയെ പോക്‌സോ കേസില്‍ ഉള്‍പെടുത്താനാവില്ലെന്ന് കോടതി നിരീക്ഷണം.
Aster mims 04/11/2022

താനെയിലെ 46കാരന്‍ 8 വയസുകാരിയെ പീഡിപ്പിച്ചെന്ന കേസിലാണ് കോടതിയുടെ വിധി. അതിനാല്‍ 2020 ജൂലൈ മുതല്‍ കസ്റ്റഡിയിലായിരുന്ന 46കാരന് കേസില്‍ കോടതി ജാമ്യം നല്‍കി. ജാമ്യം നല്‍കുന്നത് സംബന്ധിച്ച കാര്യത്തില്‍ മാത്രമാണ് ഈ നിരീക്ഷണം കോടതി ഇപ്പോള്‍ പരിഗണിച്ചതെന്നും ഈ അഭിപ്രായം തുടര്‍ന്നുള്ള വിചാരണയെയോ മറ്റ് നടപടികളെയോ ഒരു തരത്തിലും ബാധിക്കരുതെന്നും ജസ്റ്റിസ് സന്ദീപ് ഷിന്‍ഡെ പ്രത്യേകം നിഷ്‌കര്‍ഷിച്ചു.

ലൈംഗിക ഉദ്ദേശ്യത്തോടെയല്ലാതെ പ്രായപൂര്‍ത്തിയാകാത്തവരുടെ കവിളില്‍ സ്പര്‍ശിക്കുന്നത് ലൈംഗികാതിക്രമമല്ലെന്ന് കോടതി; പോക്‌സോ കേസ് ചുമത്തി അറസ്റ്റ് ചെയ്ത പ്രതിക്ക് ജാമ്യം


46 വയസുകാരന്‍ 8 വയസുകാരിയെ അനുചിതമായി സ്പര്‍ശിച്ചെന്ന് ആരോപിച്ച് പെണ്‍കുട്ടിയുടെ അമ്മയാണ് താനെ ജില്ലയിലെ റബോഡി പൊലീസ് സ്റ്റേഷനില്‍ കഴിഞ്ഞ വര്‍ഷം പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ഒരു എഫ് ഐ ആര്‍ ഫയല്‍ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. 

ഇറച്ചിവ്യാപാരിയായ ഇയാള്‍ പെണ്‍കുട്ടിയെ കടയുടെ അകത്തേക്ക് വിളിച്ചുകൊണ്ടുപോകുകയും കവിളില്‍ തലോടുകയും ചെയ്തുവെന്നും അതേസമയം ഇയാളുടെ വസ്ത്രങ്ങള്‍ അഴിച്ചുമാറ്റുകയും ചെയ്തതായും പരാതിയില്‍ പറയുന്നു. പെണ്‍കുട്ടിയെ അകത്തേക്ക് വിളിച്ച് കൊണ്ടുപോകുന്നത് കണ്ട് സംശയം തോന്നിയ ഒരു സ്ത്രീ അവിടേക്ക് ചെല്ലുകയും കുട്ടിയെ വിളിച്ചുകൊണ്ടുപോരികയും ചെയ്തു എന്നാണ് പ്രോസിക്യൂഷന്‍ കേസ്. 

ആരോപണ വിധേയനായി കേസില്‍ അറസ്റ്റ് ചെയ്ത് മുംബൈയിലെ തലോജ ജയിലില്‍ ആയിരുന്ന 46കാരന് ആഗസ്റ്റ് 27ന് ജാമ്യം ലഭിച്ചു.

Keywords:  News, National, India, Mumbai, High Court, Minor girls, Assault, Complaint, Molestation, Case, Arrested, FIR, Touching cheeks of minor without intent not assault: Bombay HC
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia