കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് 19 ബാധിച്ച് മരിച്ചത് നൂറുപേര്‍; മരണസംഖ്യ 2649 ആയി; പുതുതായി റിപ്പോര്‍ട്ട് ചെയ്തത് 3967 കേസുകള്‍

 


ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 15.05.2020) കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് 19 ബാധിച്ച് മരിച്ചത് നൂറുപേര്‍. ഇതോടെ വൈറസ് ബാധിച്ച് രാജ്യത്ത് മരിക്കുന്നവരുടെ എണ്ണം 2649 ആയി ഉയര്‍ന്നു. 3967 കേസുകളാണ് രാജ്യത്ത് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്.

ഇതോടെ രാജ്യത്തെ ആകെ കോവിഡ് 19 കേസുകളുടെ എണ്ണം 81,970 ആയി ഉയര്‍ന്നു. ഇതില്‍ 51,401 പേരാണ് ചികിത്സയിലുള്ളത്. 27,920 പേര്‍ രോഗമുക്തരായി.

 കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് 19 ബാധിച്ച് മരിച്ചത് നൂറുപേര്‍; മരണസംഖ്യ 2649 ആയി; പുതുതായി റിപ്പോര്‍ട്ട് ചെയ്തത് 3967 കേസുകള്‍

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 1602 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ എണ്ണം 27,524 ആയി ഉയര്‍ന്നു. 44 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ സംസ്ഥാനത്ത് മരിച്ചത്. ഇതില്‍ 25 ഉം മുംബൈയിലാണ്.

മാര്‍ച്ച് 19 നാണ് മഹാരാഷ്ട്രയില്‍ കോവിഡ് 19 ബാധിച്ച് ആദ്യമായി ഒരാള്‍ മരിക്കുന്നത്. 57 ദിവസം പിന്നിടുമ്പോള്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആയിരം കടന്നിരിക്കുകയാണ്. ഇതില്‍ 55 ശതമാനം മരണവും സംഭവിച്ചിരിക്കുന്നത് മെയ് മാസത്തിലാണ് എന്നാണ് സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. മഹാരാഷ്ട്രയിലെ മരണസംഖ്യ 1019 ആണ്.

Keywords:  Total positive cases in the country is now at 81970, including 51401 active cases, New Delhi, News, Report, Patient, Treatment, Maharashtra, Mumbai, National.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia