കോവിഡ് ബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച് മിസോറാമും
May 8, 2021, 14:56 IST
ഐസോള്‍: (www.kvartha.com 08.05.2021) കോവിഡ് ബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ മേയ് 10 രാവിലെ നാലുമുതല്‍ മുതല്‍ 17ന് രാവിലെ നാലുവരെ ലോക്ഡൗണ്‍ പ്രഖ്യാപിച്ച് മിസോറാം. ലോക്ഡൗണിന്റെ പശ്ചാത്തലത്തിലും അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് അനുമതി നല്‍കും. അന്തര്‍ സംസ്ഥാനയാത്രികര്‍ക്ക് 10 ദിവസം നിര്‍ബന്ധിത നിരീക്ഷണവും വേണം. അതിര്‍ത്തി വഴി മാത്രമേ മിസോറാമില്‍ പ്രവേശിക്കാവൂവെന്നും നെഗറ്റീവ് കോവിഡ് സെര്‍ടിഫികറ്റ് വേണമെന്നും മിസോറാം ചീഫ് സെക്രടറി അറിയിച്ചു.
നേരത്തേ എല്ലാ ജില്ല മജിസ്‌ട്രേറ്റുമാരും രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നു. അതിനുപിന്നാലെയാണ് ലോക്ഡൗണ്‍.
ആരാധനാലയങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പൊതു പാര്‍കുകള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, തിയറ്ററുകള്‍, ജിമുകള്‍, കമ്യൂണിറ്റി ഹാളുകള്‍, റസ്റ്ററന്റുകള്‍, ഷോപിങ് കോംപ്ലക്‌സുകള്‍, മാളുകള്‍ തുടങ്ങിയവക്ക് പ്രവര്‍ത്തനാനുമതിയില്ല. മറ്റു കൂടിച്ചേരലുകള്‍ക്കും അനുമതി നല്‍കില്ല. ആരോഗ്യ -സേവന മേഖലകളൊഴികെ മറ്റെല്ലാ സര്‍കാര്‍ സ്ഥാപനങ്ങളും അടച്ചിടും.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞദിവസങ്ങളിലായി കേരളവും തമിഴ്‌നാടും ഒരാഴ്ചത്തേക്ക് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.