SWISS-TOWER 24/07/2023

പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശനിയാഴ്ച രാഹുലുമായി നേതാക്കള്‍ ചര്‍ച്ച നടത്തും

 


ADVERTISEMENT

ന്യൂഡല്‍ഹി: (www.kvartha.com 11.06.2016) നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തെ തുടര്‍ന്ന് പാര്‍ട്ടി സംസ്ഥാന ഘടകത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശനിയാഴ്ച കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കേരള നേതാക്കള്‍ ചര്‍ച്ച നടത്തും.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കാനായി ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണങ്ങള്‍ മുന്‍ നിര്‍ത്തി എ, ഐ ഗ്രൂപ്പ് നേതാക്കള്‍ കെ പി സി സി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് സുധീരനെ മാറ്റാനുള്ള ധാരണയിലെത്തിയിട്ടുണ്ട്.

ഇക്കാര്യം ഉള്‍പ്പെടെ നിര്‍ണായക തീരുമാനങ്ങളൊന്നും രാഹുല്‍ കൈക്കൊള്ളാന്‍ ഇടയില്ലെങ്കിലും ഉമ്മന്‍ ചാണ്ടിയും രമേശും ഇക്കാര്യത്തില്‍ ഉറച്ചുനില്‍ക്കാനാണ് സാധ്യത. അതേസമയം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എ ഐ സി സി അംഗവുമായ എ കെ ആന്റണി സുധീരനെ പിന്തുണച്ചേക്കും.

പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശനിയാഴ്ച രാഹുലുമായി നേതാക്കള്‍ ചര്‍ച്ച നടത്തുംസ്ഥാനാര്‍ഥി നിര്‍ണയത്തിനിടെ ആരോപണവിധേയര്‍ മത്സരിക്കേണ്ടതില്ലെന്ന് വാശിപിടിച്ച് സുധീരന്‍ നഷ്ടപ്പെടുത്തിയ പ്രചാരണ ദിവസങ്ങളും കനത്ത തോല്‍വിക്ക് ഇടയാക്കിയെന്ന് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും സമര്‍ഥിച്ചേക്കും.

ഉമ്മന്‍ ചാണ്ടി സുധീരനെതിരെ നിലപാടെടുക്കുകയും മുന്നണി ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറാകാതിരിക്കുകയും ചെയ്താല്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകും.

അതേസമയം രാഹുല്‍ ഗാന്ധിയുടെ പിന്തുണയോടെ ഗ്രൂപ്പിസത്തിനെതിരെ കടുത്ത നടപടികളിലേക്ക് കടക്കാനാണ് സുധീരന്റെ തീരുമാനം.

Keywords: New Delhi, India, National, Congress, AICC, Rahul Gandhi, KPCC, V.M Sudheeran, UDF, Oommen Chandy, Ramesh Chennithala, A.K Antony.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia