Encounter| ഛത്തീസ്ഗഢിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് 29 മാവോയിസ്റ്റുകൾ; ജീവൻ നഷ്ടപ്പെട്ടവരിൽ 25 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിക്കപ്പെട്ട പ്രമുഖ നേതാവും
Apr 16, 2024, 21:41 IST
റായ്പൂർ: (KVARTHA) ഛത്തീസ്ഗഡിലെ കാങ്കർ ജില്ലയിൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് സുരക്ഷാ സേനയുമായി നടന്ന ഏറ്റുമുട്ടലിൽ 25 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിക്കപ്പെട്ട മുതിർന്ന നേതാവ് ശങ്കർ റാവു ഉൾപ്പെടെ 29 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. എ കെ-47 തോക്കുകൾ ഉൾപ്പെടെ വൻതോതിൽ ആയുധങ്ങൾ കണ്ടെടുത്തു.
ജില്ലാ റിസർവ് ഗാർഡിൻ്റെയും ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിൻ്റെയും (BSF) സംയുക്ത ഓപ്പറേഷനാണ് ബിനഗുണ്ട ഗ്രാമത്തിനടുത്തുള്ള വനത്തിൽ നടന്നത്. വെടിവെപ്പിൽ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു.
പരിക്കേറ്റ മൂന്ന് പേരിൽ രണ്ട് പേർ ബിഎസ്എഫിൽ നിന്നുള്ളവരാണ്. ഇവർ അപകട നില തരണം ചെയ്തിട്ടുണ്ടെങ്കിലും മൂന്നാമത്തേയാളുടെ നില ഗുരുതരമാണ്. മൂന്നുപേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
ഡിആർജി-ബിഎസ്എഫ് സംയുക്ത സംഘം മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷൻ നടത്തുന്നതിനിടെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചതെന്ന് വൃത്തങ്ങൾ അറിയിച്ചു. സംസ്ഥാനത്തെ മാവോയിസ്റ്റ് പ്രവർത്തനങ്ങളെ ചെറുക്കുന്നതിനായി 2008-ലാണ് ഡിആർജി രൂപീകരിച്ചത്. അതിർത്തി സുരക്ഷാ സേനയെ പ്രദേശത്ത് വ്യാപകമായി വിന്യസിച്ചിട്ടുണ്ട്.
ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിനൊപ്പം സംസ്ഥാന പൊലീസ് സേനയുടെ രണ്ട് യൂണിറ്റുകളായ ഡിആർജിയിലെയും ബസ്തർ ഫൈറ്റേഴ്‌സിലെയും ഉദ്യോഗസ്ഥർ ഓപ്പറേഷനിൽ പങ്കെടുത്തതായി പിടിഐ റിപ്പോർട്ട് ചെയ്തു.
ഫെബ്രുവരിയിൽ കാങ്കറിൽ നടന്ന മറ്റൊരു ഏറ്റുമുട്ടലിൽ മൂന്ന് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം നവംബറിൽ സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നതിനിടെ ഇതേ ജില്ലയിൽ സുരക്ഷാ സേനയും മാവോയിസ്റ്റ് വിമതരും തമ്മിൽ വെടിവയ്പുണ്ടായിരുന്നു. ഇപ്പോൾ ലോക്സഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഏറ്റമുട്ടൽ ഉണ്ടായിരിക്കുന്നത്.

Keywords: News, News-Malayalam-News, National, National-News, Top Maoist Leader Among At Least 29 Killed In Big Chhattisgarh Encounter.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.