Garlic | രുചിക്കൂട്ടിനപ്പുറം ഗുണങ്ങളാൽ മുന്നിൽ; വെളുത്തുള്ളിയുടെ സവിശേഷതകൾ അറിയാമോ?

 


ന്യൂഡെൽഹി: (KVARTHA) അടുക്കളയിലെ പാചക കൂട്ടുകളിൽ മാറ്റി വെക്കാൻ കഴിയാത്ത ഇനമാണ് വെളുത്തുള്ളി. എല്ലാ ചെറുതും വലുതുമായ ഭക്ഷണങ്ങളിൽ പ്രധാനിയാണ്. ഇത് ചേർക്കാത്ത കറികളുടെ രുചിക്കുറവ് ഉൾകൊള്ളാൻ കഴിയാത്തതുമാണ്. രുചിക്കൂട്ടാണ് വെളുത്തുള്ളി എന്ന് നമുക്ക് അറിയാം. രുചിക്കുമപ്പുറം ഗുണങ്ങളാൽ മുന്നിലാണ് വെളുത്തുള്ളി. ശരീരത്തിന് ആവശ്യമായ പല ഘടകങ്ങളുടെയും കേന്ദ്രമാണ് ഇത്. ആരോഗ്യ ഗുണങ്ങൾക്കുമപ്പുറം ഔഷധ കൂട്ടുമാണ് വെളുത്തുള്ളി. വെളുത്തുള്ളിയുടെ ആരോഗ്യ ഗുണങ്ങൾ അറിയാം.

Garlic | രുചിക്കൂട്ടിനപ്പുറം ഗുണങ്ങളാൽ മുന്നിൽ; വെളുത്തുള്ളിയുടെ സവിശേഷതകൾ അറിയാമോ?

നമ്മള്‍ കഴിക്കുന്ന ആഹാരത്തിൽ നിന്നാണ് കൊളസ്‌ട്രോൾ ശരീരത്തിൽ കൂടുന്നത്. എന്നാൽ നമ്മുടെ ശരീരത്തിൽ വർധിക്കുന്ന കൊളസ്‌ട്രോൾ നിയന്ത്രിതമാക്കുവാൻ വെളുത്തുള്ളിക്ക് കഴിവുണ്ട്. ഇതിലടങ്ങിയിട്ടുള്ള ആന്‍റിഓക്സിഡന്‍റുകള്‍ ശരീരത്തിന് പലവിധത്തില്‍ ഉപകാരപ്പെടും. കോശങ്ങളെയെല്ലാം ആരോഗ്യത്തോടെ നിലനിര്‍ത്താൻ വെളുത്തുള്ളിയിൽ അടങ്ങിയിട്ടുള്ള ഫ്ളേവനോയിഡ്സ്- പോളിഫിനോള്‍സ് എന്നിവ സഹായിക്കും.

ഹൃദ്രോഗത്തിന്റെ സാധ്യത കുറയ്ക്കാനും വെളുത്തുള്ളി നല്ലതാണ്. അൽഷിമേഴ്‌സ് പോലുള്ള രോഗങ്ങളെ പ്രതിരോധിക്കാനും വെളുത്തുള്ളിക്ക് കഴിവുണ്ട്. ഇതിൽ അടങ്ങിയിരിക്കുന്ന സംയുക്തങ്ങള്‍ പ്ലേറ്റ്ലെറ്റ് രക്താണുക്കള്‍ ഒട്ടിപ്പിടിക്കുന്നത് തടയാൻ സഹായിക്കുന്നു. ഇതുവഴി രക്തം കട്ട പിടിക്കുന്നത് ചെറുക്കുകയും ചെയ്യുന്നു. ഉയർന്ന രക്ത സമ്മർദം കുറയ്ക്കാനും സഹായിക്കും. ഹൃദയത്തിന്റെ പ്രവർത്തനങ്ങളെ സുഗമമാക്കാനും വെളുത്തുള്ളി ഉപകാരപ്രദമാണ്. അർബുദം, പ്രമേഹം പോലുള്ള രോഗങ്ങളെ ചെറുത്ത് നിൽക്കാനുള്ള പ്രതിരോധ ശേഷിയും വെളുത്തുള്ളി നൽകുന്നു.

കുടലിനുള്ളിലെ വിര, മറ്റ് അണുബാധകള്‍ ചെറുക്കുന്നതിനും വെളുത്തുള്ളി സഹായിക്കുന്നു. കൂടാതെ ദഹനം എളുപ്പമാക്കാനും ഫലപ്രദമായ ഔഷധമാണ്. വെളുത്തുള്ളിയിലടങ്ങിയിരിക്കുന്ന 'അലിസിൻ' എന്ന ഘടകം ബാക്ടീരിയ, ഫംഗസ്, വൈറസ് പോലുള്ള സൂക്ഷ്മ രോഗാണുക്കള്‍ക്കെതിരെ പ്രതിരോധിച്ചു പ്രവർത്തിക്കാൻ സഹായിക്കും. വെളുത്തുള്ളിയുടെ എണ്ണ കൊണ്ടും ഉപകാരമുണ്ട്. സന്ധികളിലോ പേശികളിലോ വീക്കം- വേദന കുറയ്ക്കാനുള്ള മരുന്ന് കൂടിയാണിത്.

രാവിലെ ഉണർന്ന് വെറും വയറ്റിൽ വെളുത്തുള്ളി അല്ലികൾ കഴിക്കുന്നത് അണുബാധകളിൽ നിന്ന് വിമുക്തമാകാൻ ഗുണകരമായ വഴിയാണെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. പൊതുവിവരങ്ങൾക്കപ്പുറം വെളുത്തുള്ളി സ്ഥിരമായി ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർ, പ്രത്യേകിച്ചും രോഗികൾ ഡോക്ടറുടെ നിർദേശം തേടുന്നതാണ് നല്ലത്.

Keywords: Garlic, Health, Lifestyle, Health, Cholesterol, New Delhi, Kitchen, Curry, Medicine, Cells, Flavonoid, Polyphenols, Heart, Disease, Alzheimer's, Platelets, Blood Pressure, Cancer, Diabetes, Top Health Benefits of Garlic.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia