Finance | ഓഹരി വിപണിയിലെ നിങ്ങളുടെ ഡീമാറ്റ് അക്കൗണ്ട് മരവിപ്പിക്കുമോ? ഒക്ടോബര്‍ 1 മുതല്‍ സാമ്പത്തിക രംഗത്തെ പ്രധാനപ്പെട്ട ഈ 4 കാര്യങ്ങള്‍ക്ക് എന്ത് സംഭവിക്കുമെന്ന് അറിയാം

 


ന്യൂഡെല്‍ഹി: (KVARTHA) ഒക്ടോബര്‍ മാസം ആരംഭിച്ചു, ഈ പുതിയ മാസത്തോടെ സാമ്പത്തിക വര്‍ഷത്തെ പുതിയ പാദവും ആരംഭിക്കുകയാണ്. പുതിയ പാദത്തില്‍ ആളുകളെ നേരിട്ട് ബാധിക്കുന്ന നിരവധി സാമ്പത്തിക മാറ്റങ്ങളും ഉണ്ട്. പുതിയ ടിസിഎസ് നിയമങ്ങള്‍ തുടങ്ങിയവയും ഒക്ടോബര്‍ മുതല്‍ നടക്കുന്ന സാമ്പത്തിക മാറ്റങ്ങളില്‍ ഉള്‍പ്പെടുന്നു. കൂടാതെ, ഡീമാറ്റ് അക്കൗണ്ടിലും മ്യൂച്വല്‍ ഫണ്ടിലും നോമിനേഷന്‍ സംബന്ധമായ വിവരങ്ങള്‍ സെപ്റ്റംബര്‍ 30 നകം നല്‍കിയില്ലെങ്കില്‍ അവ മരവിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. ഇതിന്റെ ഭാവിയെന്ത് എന്നതും അറിയാം.
     
Finance | ഓഹരി വിപണിയിലെ നിങ്ങളുടെ ഡീമാറ്റ് അക്കൗണ്ട് മരവിപ്പിക്കുമോ? ഒക്ടോബര്‍ 1 മുതല്‍ സാമ്പത്തിക രംഗത്തെ പ്രധാനപ്പെട്ട ഈ 4 കാര്യങ്ങള്‍ക്ക് എന്ത് സംഭവിക്കുമെന്ന് അറിയാം

ടിസിഎസിന്റെ പുതിയ നിയമം

ഇനി ക്രെഡിറ്റ് കാര്‍ഡുകളില്‍ ഏഴ് ലക്ഷം രൂപയിലധികം വരുന്ന വിദേശ ചെലവുകള്‍ക്ക് 20 ശതമാനം ടിസിഎസ് ആകും. എന്നിരുന്നാലും, അത്തരം ചിലവുകള്‍ മെഡിക്കല്‍ അല്ലെങ്കില്‍ വിദ്യാഭ്യാസത്തിന് വേണ്ടിയാണെങ്കില്‍, ടിസിഎസ് അഞ്ച് ശതമാനം ഈടാക്കും. വിദേശ വിദ്യാഭ്യാസത്തിനായി വായ്പ എടുക്കുന്നവര്‍ക്ക് ഏഴ് ലക്ഷം രൂപയ്ക്ക് മുകളില്‍ 0.5 ശതമാനം കുറഞ്ഞ ടിസിഎസ് നിരക്ക് ചുമത്തും.

ചെറുകിട സമ്പാദ്യ പദ്ധതികള്‍ക്ക് പാന്‍, ആധാര്‍ നിര്‍ബന്ധം

ഇനി പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (PPF), സുകന്യ സമൃദ്ധി യോജന (SSY), പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍, മറ്റ് ചെറുകിട സമ്പാദ്യ പദ്ധതികള്‍ എന്നിവയുടെ നിക്ഷേപകര്‍ തങ്ങളുടെ ആധാര്‍ നമ്പര്‍ പോസ്റ്റ് ഓഫീസിലോ ബാങ്ക് ശാഖയിലോ സമര്‍പ്പിക്കണം. ഇല്ലെങ്കില്‍ അവരുടെ ചെറുകിട സമ്പാദ്യ നിക്ഷേപങ്ങള്‍ നിര്‍ത്തിവയ്ക്കപ്പെടും. പിപിഎഫ്, എസ്എസൈ്വ, സീനിയര്‍ സിറ്റിസണ്‍ സേവിംഗ് സ്‌കീം (SCSS) തുടങ്ങിയ ചെറുകിട സമ്പാദ്യ പദ്ധതികളില്‍ നിക്ഷേപിക്കുന്നതിന് പാന്‍ നമ്പറും ആധാറും നിര്‍ബന്ധമാണ്. 2023 മാര്‍ച്ച് 31 ന് ധനമന്ത്രാലയം ഇത് സംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.

ഡീമാറ്റ് അക്കൗണ്ടിലെ നാമനിര്‍ദേശത്തിന് സമയപരിധി നീട്ടി

ഡീമാറ്റ് അക്കൗണ്ടില്‍ നാമനിര്‍ദേശം ചെയ്യേണ്ടത് നിര്‍ബന്ധമാണ്. നിലവിലുള്ള യോഗ്യരായ ട്രേഡിംഗ്, ഡീമാറ്റ് അക്കൗണ്ട് ഉടമകള്‍ക്ക് അവരുടെ അക്കൗണ്ടുകള്‍ക്ക് ഒരു ഗുണഭോക്താവിനെ നാമനിര്‍ദേശം ചെയ്യാനുള്ള സമയപരിധി സെപ്റ്റംബര്‍ 30 വരെയായിരുന്നു. എന്നാല്‍, നോമിനേഷന്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 2023 ഡിസംബര്‍ 31 വരെ നീട്ടാന്‍ തീരുമാനിച്ചതായി സെബി ചൊവ്വാഴ്ച സര്‍ക്കുലറില്‍ അറിയിച്ചു. നിങ്ങള്‍ ഈ ജോലി കൃത്യസമയത്ത് പൂര്‍ത്തിയാക്കിയിട്ടില്ലെങ്കില്‍, ഡീമാറ്റ് അക്കൗണ്ട് മരവിപ്പിക്കപ്പെടും, അതായത് നിങ്ങള്‍ക്ക് ഓഹരികള്‍ വാങ്ങാനോ വില്‍ക്കാനോ കഴിയില്ല. ഇതിനായി നിങ്ങള്‍ രണ്ട് ഓപ്ഷനുകളില്‍ ഒന്ന് തിരഞ്ഞെടുക്കേണ്ടതുണ്ട്. ഒന്നാമതായി, നിങ്ങള്‍ക്ക് നിങ്ങളുടെ ഡീമാറ്റ് അക്കൗണ്ടില്‍ ഒരു നോമിനിയെ ചേര്‍ക്കാം അല്ലെങ്കില്‍ രണ്ടാമത്തെ ഓപ്ഷന്‍ നോമിനിയെ വേണ്ടെന്ന് വെക്കാം എന്നതാണ്.
    
Finance | ഓഹരി വിപണിയിലെ നിങ്ങളുടെ ഡീമാറ്റ് അക്കൗണ്ട് മരവിപ്പിക്കുമോ? ഒക്ടോബര്‍ 1 മുതല്‍ സാമ്പത്തിക രംഗത്തെ പ്രധാനപ്പെട്ട ഈ 4 കാര്യങ്ങള്‍ക്ക് എന്ത് സംഭവിക്കുമെന്ന് അറിയാം

മ്യൂച്വല്‍ ഫണ്ട് നാമനിര്‍ദേശത്തിനു സമയപരിധി നീട്ടി

നിലവിലുള്ള എല്ലാ മ്യൂച്വല്‍ ഫണ്ട് ഫോളിയോകള്‍ക്കും നോമിനികളെ ചേര്‍ക്കുന്നതിനുള്ള സമയപരിധി സെപ്റ്റംബര്‍ 30 ആയി നിശ്ചയിച്ചിരുന്നു. എന്നാലിപ്പോള്‍ ഒരു ഗുണഭോക്താവിനെ നാമനിര്‍ദേശം ചെയ്യാനോ ഡിക്ലറേഷന്‍ ഫോം സമര്‍പ്പിച്ച് ഒഴിവാക്കാനോ ഇപ്പോള്‍ ജനുവരി ഒന്ന് വരെ സമയമുണ്ട്. സെബി പുറത്തിറക്കിയ സര്‍ക്കുലര്‍ അനുസരിച്ച്, 2022 ഒക്ടോബര്‍ ഒന്ന് മുതല്‍ മ്യൂച്വല്‍ ഫണ്ടുകളില്‍ ചേരുന്ന എല്ലാ പുതിയ നിക്ഷേപകരും ഒരു നോമിനിയുടെ പേര് നല്‍കുകയോ നാമനിര്‍ദേശത്തില്‍ നിന്ന് പിന്മാറുകയോ ചെയ്യുന്നത് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ആരെയും നോമിനിയാക്കാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍, അതിനും ഓപ്ഷന്‍ ഉണ്ടാകും. അങ്ങനെ ചെയ്യുന്നതില്‍ പരാജയപ്പെടുന്നത് ബന്ധപ്പെട്ട മ്യൂച്വല്‍ ഫണ്ട് അക്കൗണ്ട് മരവിപ്പിക്കുന്നതിന് ഇടയാക്കും.

Keywords: Finance, Mutual fund, TCS Rule, Demat Account, National News, Malayalam News, Indian Financial News, Top financial changes from Octobar.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia