Movies | പിതാവും മക്കളും തമ്മിലുള്ള ആത്മബന്ധം മികച്ച രീതിയിൽ ചിത്രീകരിച്ച 5 ബോളിവുഡ് സിനിമകൾ ഇതാ
Jun 15, 2023, 16:18 IST
ന്യൂഡെൽഹി: (www.kvartha.com) എല്ലാ വർഷവും ജൂണിലെ മൂന്നാമത്തെ ഞായറാഴ്ചയാണ് പിതൃദിനം ആഘോഷിക്കുന്നത്. ഇത്തവണ ജൂൺ 18നാണ് ഈ ദിനം. നിരവധി സിനിമകളിൽ പിതാവും മക്കളും തമ്മിലുള്ള ആത്മബന്ധം മികച്ച രീതിയിൽ ചിത്രീകരിച്ചിട്ടുണ്ട്. സിനിമകൾ നമ്മുടെ ശരിയായ വികാരം വിശദീകരിക്കുന്നുവെന്ന് പറയാറുണ്ട്. പിതാവും മക്കളും തമ്മിലുള്ള ബന്ധത്തിന്റെ കഥ പറഞ്ഞ മികച്ച അഞ്ച് ബോളിവുഡ് സിനിമകൾ പരിശോധിക്കാം.
അംഗ്രേസി മീഡിയം (Angrezi Medium)
ഒരു അച്ഛന്റെയും മകളുടെയും ഹൃദയസ്പർശിയായ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. 2020ലാണ് ഇർഫാൻ ഖാന്റെ ഈ ചിത്രം പുറത്തിറങ്ങിയത്. മകൾക്ക് നല്ല വിദ്യാഭ്യാസം ലഭിക്കാൻ വേണ്ടി എന്തും ചെയ്യാൻ അച്ഛൻ തയ്യാറാവുന്നതെങ്ങനെയെന്ന് സിനിമ കാണിക്കുന്നു. അച്ഛൻ-മകൾ ബന്ധം വളരെ നന്നായി അവതരിപ്പിക്കുന്ന ചിത്രം എല്ലാവർക്കും ഇഷ്ടപ്പെടും. ഫാദേഴ്‌സ് ഡേയിൽ നിങ്ങൾക്ക് അച്ഛനൊപ്പം ഈ സിനിമ ആസ്വദിക്കാം. ഡിസ്നി + ഹോട്ട്സ്റ്റാറിൽ അംഗ്രേസി മീഡിയം കാണാം.
ദംഗൽ (Dangal)
ദംഗൽ എന്ന ഹിന്ദി വാക്കിന് മല്ലയുദ്ധം അഥവാ ഗുസ്തി എന്നാണ് അർഥം. ഗുസ്തി താരം മഹാവീർ സിംഗ് ഫോഗട്ടിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രമാണ് ദംഗൽ. മഹാവീർ സിംഗ് ഫോഗട്ട് ആയി അഭിനയിച്ചത് ആമിർ ഖാനാണ്. ബിഗ് സ്‌ക്രീനിൽ ജനങ്ങളിൽ നിന്ന് ഏറെ പിന്തുണയാണ് ഈ ചിത്രത്തിന് ലഭിച്ചത്. അച്ഛൻ - പെൺമക്കൾ ജോഡി സിനിമയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സമയമാകുമ്പോൾ മക്കളുടെ ഉപദേശകനാകാൻ അച്ഛനും കഴിയുമെന്നാണ് സിനിമയിൽ കാണിക്കുന്നത്. വൂട്ട് പ്ലാറ്റ്‌ഫോമിൽ ചിത്രം കാണാവുന്നതാണ്.
പികു
മാതാപിതാക്കൾക്ക് പ്രായമാകുമ്പോൾ, അവരെ പരിപാലിക്കേണ്ടത് കൂടുതൽ ഉത്തരവാദിത്തമായി മാറുന്നു. പികു എന്ന സിനിമയും ഈ വിഷയത്തെ അടിസ്ഥാനമാക്കിയാണ്. 2015-ൽ പുറത്തിറങ്ങിയ പികു മകളുടെയും (ദീപിക പദുക്കോൺ) അച്ഛന്റെയും (അമിതാഭ് ബച്ചൻ) കഥയാണ് ചിത്രീകരിക്കുന്നത്. ബംഗാളി മധ്യവര്‍ഗ കുടുംബത്തിലെ ഭാസ്‌കോര്‍ ബാനര്‍ജി എന്ന പ്രായാവശതകളും പിടിവാശികളുമുള്ള പിതാവും മകള്‍ പികുവുമായുള്ള ആത്മബന്ധമാണ് ഈ സിനിമ. സോണി ലൈവിൽ സിനിമ ലഭ്യമാണ്.
ജേഴ്സി (Jersey)
ജേഴ്‌സി എന്ന ചിത്രത്തിന് ബിഗ് സ്‌ക്രീനിൽ പ്രത്യേകിച്ച് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല, എന്നാൽ അച്ഛനും മകനും തമ്മിലുള്ള ബന്ധം ഈ സിനിമയിൽ കാണിച്ചിരിക്കുന്ന രീതി, അത് നിങ്ങളെ വികാരഭരിതരാക്കും. മകന്റെ ചെറിയ ആഗ്രഹം പോലും നിറവേറ്റാൻ ഏതറ്റം വരെയും പോകാൻ അച്ഛൻ തയ്യാറാവുന്നതെങ്ങനെയെന്ന് ചിത്രം വരച്ചുകാട്ടുന്നു. നിങ്ങൾ ഇതുവരെ ഈ സിനിമ കണ്ടിട്ടില്ലെങ്കിൽ, തീർച്ചയായും നിങ്ങളുടെ പിതാവിനൊപ്പം ഒരിക്കൽ കാണുക. ഷാഹിദ് കപൂറാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. സോണി ലൈവിൽ സിനിമ കാണാം.
ചിച്ചോരെ (Chhichhore)
ചിച്ചോരെയാണ് അന്തരിച്ച നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ അവസാനമായി തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം. ഈ ചിത്രം സൂപ്പർ ഹിറ്റായിരുന്നു. മാതാപിതാക്കൾ മകനുമായി എങ്ങനെ ബന്ധം പുലർത്തണമെന്ന് സിനിമയിൽ കാണിക്കുന്നുണ്ട്. ഫാദേഴ്‌സ് ഡേയിൽ അച്ഛനൊപ്പം ഈ സിനിമ കാണാം. ഡിസ്നി + ഹോട്ട്സ്റ്റാറിൽ ചിച്ചോരെ ലഭ്യമാണ്.
Keywords: News, National, New Delhi, Movies, Bollywood, Cinemas, Father's Day, Father-Child Relationship, Entertainment, Top 5 Bollywood films on fatherhood.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.