ലോക് ഡൗണ്‍ കർഷകരുടെയും നടുവൊടിക്കുന്നു, കാർഷികോൽപ്പന്നങ്ങൾ കെട്ടിക്കിടക്കുന്നു, ടണ്‍ കണക്കിന് തക്കാളി തടാകത്തില്‍ തള്ളി കര്‍ഷകര്‍

 


മൈസൂർ: (www.kvartha.com 30.03.2020) രാജ്യമൊട്ടുക്കുള്ള സമ്പൂർണ ലോക്ക് ഡൗണിനെ തുടർന്ന് കാർഷികോൽപ്പന്നങ്ങൾ വിറ്റഴിക്കാനാകാതെ കർഷകർ. പലയിടങ്ങളിലും പച്ചക്കറി അടക്കമുള്ളവ കെട്ടിക്കിടക്കുകയാണ്.  വിറ്റഴിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് കർണാടകത്തിലെ മണ്ഡ്യയില്‍ കര്‍ഷകര്‍ മൂന്ന് ടണ്ണിലേറെ തക്കാളി തടാകത്തില്‍ തള്ളി. തക്കാളി വില്‍പന കേന്ദ്രങ്ങളിലെത്തിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇവ ചീഞ്ഞളിഞ്ഞതോടെയാണ് തടാകത്തില്‍ തള്ളിയത്.


ലോക് ഡൗണ്‍ കർഷകരുടെയും നടുവൊടിക്കുന്നു, കാർഷികോൽപ്പന്നങ്ങൾ കെട്ടിക്കിടക്കുന്നു, ടണ്‍ കണക്കിന് തക്കാളി തടാകത്തില്‍ തള്ളി കര്‍ഷകര്‍


മൈസൂരുവിലേക്ക് തക്കാളി എത്തിക്കാന്‍ വേണ്ടി ലോറിയില്‍ കയറ്റിയിരുന്നെങ്കിലും പൊലീസ് തടഞ്ഞതോടെ തിരിച്ചെത്തിച്ചു. രണ്ടു ദിവസം കാത്തിരുന്നെങ്കിലും തക്കാളി വിറ്റഴിക്കാന്‍ കഴിഞ്ഞില്ല. കർണാടകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും കേരളമടക്കമുള്ള പ്രദേശങ്ങളിലേക്കും വൻതോതിൽ തക്കാളി എത്തിക്കുന്നത് മണ്ഡ്യ, കോലാർ തുടങ്ങിയ ഭാഗങ്ങളിൽ നിന്നാണ്.

സവോളയും ഈ പ്രദേശങ്ങളിൽ നിന്നാണ് സംസ്ഥാനത്തെത്തിക്കുന്നത്. എന്നാൽ കേരള അതിർത്തിയിൽ കർണാടക പോലീസ് ചരക്കുനീക്കവും ചരക്കു വാഹനങ്ങളും തടഞ്ഞതോടെ കാർഷികോൽപ്പന്നങ്ങൾകെട്ടികിടക്കുന്ന സ്ഥിതിയായി. കാർഷികമേഖലയെ ആശ്രയിച്ചു കഴിയുന്ന കർണാടകത്തിന്റെ പല ഭാഗങ്ങളിലും ഇതു തന്നെയാണ് സ്ഥിതി.

Summary: Lockdown effect: Farmers dump tonnes of tomato in Lake
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia