Toll Tax | അടുത്ത തിരിച്ചടി! ദേശീയപാതകളിലും എക്സ്പ്രസ് വേകളിലും വാഹനമോടിക്കുന്നതിന് ഇനി ചിലവേറും; ഏപ്രില്‍ 1 മുതല്‍ ടോള്‍ ടാക്സില്‍ 10 ശതമാനം വരെ വര്‍ധനയുണ്ടാകുമെന്ന് റിപ്പോര്‍ട്ട്
Mar 5, 2023, 20:04 IST
ന്യൂഡെല്‍ഹി: (www.kvartha.com) ഇനി റോഡുകളില്‍ വാഹനമോടിക്കുന്നത് കൂടുതല്‍ ചിലവേറിയതായിരിക്കും. നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ പ്രോജക്ട് ഇംപ്ലിമെന്റേഷന്‍ യൂണിറ്റ് (PIU) എക്സ്പ്രസ് വേകളിലും ദേശീയ പാതകളിലും ടോള്‍ നികുതി വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഏപ്രില്‍ ഒന്ന് മുതല്‍ ടോള്‍ നിരക്കുകള്‍ അഞ്ച് മുതല്‍ 10 ശതമാനം വരെ കൂടിയേക്കുമെന്ന് മണി കണ്ട്രോള് റിപ്പോര്‍ട്ട് ചെയ്തു.
നിലവില്‍ എക്സ്പ്രസ് വേയില്‍ കിലോമീറ്ററിന് 2.19 രൂപ നിരക്കിലാണ് ടോള്‍ ടാക്സ് ഈടാക്കുന്നത്. പുതുക്കിയ ടോള്‍ നിരക്കുകളുടെ നിര്‍ദേശം എല്ലാ പിഐയുകളില് നിന്നും മാര്‍ച്ച് 25-നകം അയയ്ക്കും. റോഡ്, ഗതാഗത മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാല്‍ ഏപ്രില്‍ ഒന്നു മുതല്‍ ഇവ നടപ്പാക്കാനാണ് സാധ്യത. കാറുകളുടെയും ചെറുവാഹനങ്ങളുടെയും ടോള്‍ നിരക്ക് അഞ്ച് ശതമാനവും ഹെവി വാഹനങ്ങളുടെ ടോള്‍ നികുതി 10 ശതമാനവും വര്‍ധിപ്പിച്ചേക്കും.
നിലവില്‍ പതിനായിരക്കണക്കിന് വാഹനങ്ങള്‍ എക്സ്പ്രസ് വേയിലൂടെ ദിവസവും ഓടുന്നുണ്ട്. എക്സ്പ്രസ് വേയിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങളുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. ഒരു കണക്കനുസരിച്ച്, വരും കാലങ്ങളില്‍, പ്രതിദിനം 60,000 വരെ വാഹനങ്ങള്‍ എക്സ്പ്രസ് വേയിലൂടെ കടന്നുപോകാന്‍ തുടങ്ങും. ജനങ്ങള്‍ മൊത്തത്തിലുള്ള പണപ്പെരുപ്പം നേരിടുന്നതിനിടെയാണ് സാധാരണക്കാര്‍ക്ക് തിരിച്ചടിയാകുന്ന പുതിയ തീരുമാനം കൂടി വരുന്നത്. മാര്‍ച്ച് ഒന്നിന് വാണിജ്യ, ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വിലയില്‍ വലിയ വര്‍ധനയുണ്ടായി. ഗാര്‍ഹിക ഗ്യാസ് സിലിണ്ടറിന് 50 രൂപയും വാണിജ്യ ഗ്യാസ് സിലിണ്ടറിന് 350.50 രൂപയുമാണ് വര്‍ധിപ്പിച്ചത്.

Keywords: Latest-News, National, Top-Headlines, Tax&Savings, Road, Government-of-India, GST, Central Government, Vehicles, Toll Tax at Highways, Expressways Across India to Become Costlier by 5-10% From April 1.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.