Road Safety | ദേശീയ പാതയിലൂടെ സഞ്ചരിക്കുന്നതിനിടെ അടിയന്തര സഹായം ആവശ്യമുണ്ടോ? നിങ്ങള്‍ക്ക് ഉടന്‍ സഹായം നേടാം; ചെയ്യേണ്ടത് ഇത്രമാത്രം

 


ന്യൂഡെല്‍ഹി: (www.kvartha.com) റോഡുകളിലെ സുരക്ഷ പ്രധാന കാര്യം തന്നെയാണ്. പ്രാദേശിക പാതകളില്‍ യാത്ര ചെയ്യുമ്പോള്‍, ഏത് ഗുരുതരമായ സാഹചര്യത്തിലും ആരെങ്കിലും സഹായകമാകുമെന്നത് ആശ്വാസകരമായ കാര്യമാണ്. അതേസമയം, ദീര്‍ഘദൂരം സഞ്ചരിക്കുന്ന ദേശീയ പാതകളില്‍ നിര്‍ണായക സാഹചര്യത്തില്‍ ആരു തുണയ്ക്കുമെന്ന ഭീതിയും നിലനില്‍ക്കുന്നുണ്ട്. പക്ഷേ പേടിക്കേണ്ടതില്ല, വലിയ ഹൈവേകളിലൂടെ ആത്മവിശ്വാസത്തോടെ യാത്ര ചെയ്യാം. ദേശീയ പാതയില്‍ അടിയന്തിര സാഹചര്യങ്ങളില്‍, നിങ്ങള്‍ക്ക് സഹായം നല്‍കുന്നതിന് കേന്ദ്ര സര്‍കാര്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്.
               
Road Safety | ദേശീയ പാതയിലൂടെ സഞ്ചരിക്കുന്നതിനിടെ അടിയന്തര സഹായം ആവശ്യമുണ്ടോ? നിങ്ങള്‍ക്ക് ഉടന്‍ സഹായം നേടാം; ചെയ്യേണ്ടത് ഇത്രമാത്രം

അടിയന്തര സാഹചര്യത്തില്‍, നാഷനല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്‍ഡ് (NHAI) യുടെ ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ നമ്പറില്‍ വിളിച്ച് സഹായം തേടാവുന്നതാണ്. ടോള്‍ ഫ്രീ നമ്പര്‍ 24 മണിക്കൂറും 365 ദിവസവും പ്രവര്‍ത്തിക്കും. നിങ്ങള്‍ കോള്‍ സെന്ററിലേക്ക് വിളിച്ചയുടന്‍, നിങ്ങള്‍ നല്‍കിയ വിവരമനുസരിച്ച് ഉടന്‍ തന്നെ നിങ്ങള്‍ക്ക് ലഭ്യമാക്കും.

ഹെല്‍പ് ലൈന്‍ നമ്പര്‍:

അപകടമുണ്ടായാല്‍ നിങ്ങള്‍ക്ക് ആംബുലന്‍സ് ആവശ്യമുണ്ടെങ്കിലും അല്ലെങ്കില്‍ നിങ്ങളുടെ വാഹനത്തിന് എന്തെങ്കിലും തരത്തിലുള്ള തകരാര്‍ സംഭവിച്ചാല്‍ സഹായം തേടുന്നതിനും 1033 എന്ന ഈ ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടാം. ഇതുകൂടാതെ, ഏതെങ്കിലും തരത്തിലുള്ള പരാതിയെക്കുറിച്ചോ ഏതെങ്കിലും സൗകര്യത്തെക്കുറിച്ചോ നിങ്ങള്‍ക്ക് ഫീഡ്ബാക് നല്‍കണമെങ്കില്‍, അതും ചെയ്യാം. ഇതിനെല്ലാം നിങ്ങളില്‍ നിന്ന് ഒരു തരത്തിലുള്ള നിരക്കും ഈടാക്കില്ല.

എന്തൊക്കെ സേവനങ്ങള്‍ ലഭിക്കും:

* ആര്‍ക്കെങ്കിലും പരിക്കേറ്റാല്‍ പ്രഥമശുശ്രൂഷ.
* വലിയ അപകടമുണ്ടായാല്‍ ആംബുലന്‍സ് സഹായം.
* സുരക്ഷയുമായി ബന്ധപ്പെട്ട ഏത് കാര്യത്തിലും പട്രോള്‍ വാഹന സൗകര്യം.
* നിങ്ങളുടെ വാഹനം കേടാകുകയും പെട്രോള്‍ തീര്‍ന്നുപോകുകയും നിങ്ങള്‍ ആളൊഴിഞ്ഞ സ്ഥലത്ത് ബാക്കിയാവുകയും ചെയ്താല്‍ സഹായം
* നിങ്ങളുടെ വാഹനം ഗാരേജിലേക്കോ നിങ്ങള്‍ക്ക് സഹായം ലഭിക്കുന്ന സ്ഥലത്തേക്കോ കൊണ്ടുപോകാന്‍ സഹായം.

Keywords: #Road Safety, Latest-News, National, Top-Headlines, Road, Travel, New Delhi, Government-of-India, Toll-Free Emergency Highway Helpline Number.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia