Accident | രാജസ്ഥാനിലെ ദൗസയില്‍ കളിക്കുന്നതിനിടെ കുഴല്‍ക്കിണറില്‍ വീണ രണ്ടര വയസ്സുകാരി 35 അടി താഴ്ചയില്‍ കുടുങ്ങിക്കിടക്കുന്നു; രക്ഷാപ്രവര്‍ത്തനം ഊര്‍ജിതം


● പൈപ്പ് വഴി കുട്ടിക്ക് ഓക്‌സിജന്‍ ലഭ്യത ഉറപ്പുവരുത്തുന്നുണ്ട്
● ജെസിബി ഉപയോഗിച്ച് സമീപപ്രദേശങ്ങളിലെ മണ്ണ് നീക്കാനുള്ള നടപടികളാണ് ആരംഭിച്ചിട്ടുള്ളത്
ജയ്പുര്‍: (KVARTHA) രാജസ്ഥാനിലെ ദൗസയില്‍ കളിക്കുന്നതിനിടെ രണ്ടര വയസ്സുകാരി കുഴല്‍ക്കിണറില്‍ വീണു. 35 അടി താഴ്ചയില്‍ കുടുങ്ങിക്കിടക്കുന്ന കുട്ടിയെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി തുടരുന്നു. പൈപ്പ് വഴി കുട്ടിക്ക് ഓക്‌സിജന്‍ ലഭ്യത ഉറപ്പുവരുത്തുന്നുണ്ട്. ജെസിബി ഉപയോഗിച്ച് സമീപപ്രദേശങ്ങളിലെ മണ്ണ് നീക്കാനുള്ള നടപടികളാണ് ആരംഭിച്ചിട്ടുള്ളത്.
ബുധനാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് അപകടവിവരം പുറത്തറിയുന്നത്. വീടിന് സമീപത്തെ കൃഷിയിടത്തില്‍ കളിക്കുന്നതിനിടെ നീരു എന്ന രണ്ടരവയസ്സുകാരിയാണ് അബദ്ധത്തില്‍ കുഴല്‍ക്കിണറില്‍ വീണത്. എസ് ഡി ആര്‍ എഫ്, എന്‍ ഡി ആര്‍ എഫ് സംഘത്തേയും രക്ഷാപ്രവര്‍ത്തനത്തിന് വിളിച്ചിട്ടുണ്ട്.
കുട്ടിയുടെ ചലനങ്ങള്‍ ടോര്‍ച്ച് ഉപയോഗിച്ച് നിരീക്ഷിക്കുന്നുണ്ട്. പ്രദേശത്ത് ഇരുട്ടായതും മഴ പെയ്യുന്നതും രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നതായുള്ള വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. കുഴിയില്‍ മഴവെള്ളം കയറാതിരിക്കാന്‍ അധികൃതര്‍ ശ്രദ്ധിക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു.
#RajasthanRescue #BorewellAccident #ChildSafety #NDRF #EmergencyRescue #ToddlerRescue