വഴിവക്കില്‍ ഏറെ നേരം 500 രൂപ നോട്ടുകള്‍ കണ്ടവര്‍ ഭയചകിതരായി; കൊറോണ പരത്താന്‍ ആരോ മനപ്പൂര്‍വ്വം നോട്ടുപേക്ഷിച്ചതാണെന്നാണ് പരിസരവാസികള്‍

 


ലഖ്നൗ: (www.kvartha.com 10.04.2020) വഴിവക്കില്‍ ഏറെ നേരം 500 രൂപ നോട്ടുകള്‍ കിടന്നിട്ടും ആരും എടുക്കാത്തത് കണ്ട് പരിസരവാസികള്‍ ഭയചകിതരായി. കഴിഞ്ഞ ദിവസം രാത്രിയാണ് പേപ്പര്‍ മില്‍ കോളനിയില്‍ 500 രൂപയുടെ നോട്ടുകള്‍ ഭീതിയുടെ അന്തരീക്ഷം സൃഷ്ടിച്ചത്.

കോളനിയിലെ വഴിയില്‍ രാത്രി നോട്ടുകള്‍ കിടക്കുന്നത് കണ്ട് നാട്ടുകാര്‍ ഓടിക്കൂടി ബഹളം വെച്ചു. ഉടന്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. കൊറോണ പടര്‍ത്താന്‍ ആരോ മനപ്പൂര്‍വ്വം നോട്ടുപേക്ഷിച്ചതാണെന്നാണ് കോളനിക്കാര്‍ സംശയിക്കുന്നത്. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം നോട്ട് 24 മണിക്കൂര്‍ നേരത്തേക്ക് വൈറസ് മുക്തമാക്കാന്‍ മാറ്റിവെച്ചിട്ടുണ്ട്.

വഴിവക്കില്‍ ഏറെ നേരം 500 രൂപ നോട്ടുകള്‍ കണ്ടവര്‍ ഭയചകിതരായി; കൊറോണ പരത്താന്‍ ആരോ മനപ്പൂര്‍വ്വം നോട്ടുപേക്ഷിച്ചതാണെന്നാണ് പരിസരവാസികള്‍

സാധാരണ 500 രൂപ നോട്ടുകളൊന്നും വെറുതെ വഴിവക്കില്‍ കിടക്കില്ല. അത് ആരെങ്കിലും കണ്ടാല്‍ എടുത്തുപോകേണ്ടതാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. നോട്ടിലൂടെ കൊറോണ പടരുമെന്ന മുന്നറിയിപ്പ് നല്‍കുന്ന വാട്‌സാപ്പ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

കോളിങ് ബെല്‍ കേട്ട് പുറത്തുവരുന്ന കുട്ടി വീട്ടുപടിക്കല്‍ 500 രൂപ നോട്ട് കാണുകയും അതെടുക്കാതെ അമ്മയെ അറിയിക്കുന്നതുമാണ് വീഡിയോയില്‍. പിന്നീട് സാനിറ്റൈസര്‍ കൊണ്ട് നോട്ട് അണുവിമുക്തമാക്കിയ ശേഷം അയല്‍വാസിയുടെ വീടിന്റെ വാതില്‍പടിക്കല്‍ വെക്കുന്നതും പ്രചരിപ്പിച്ച വീഡിയോയിലുണ്ട്. ഈ വീഡിയോ കണ്ടാണ് ആളുകള്‍ ഭയചകിതരായത്.

അതേ സമയം വഴിയില്‍ ഉപേക്ഷിച്ച നോട്ടിനു പിന്നിലാരാണെന്നുള്ള അന്വേഷണം പോലീസ് തുടങ്ങിയിട്ടില്ല.

Keywords:  News, National, Lucknow, Rupees, virus, Doctor, Police, Social Network, Whatsapp, To Spread Corona, 500 Rupess Notes Thrown on Road Accuses People
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia