SWISS-TOWER 24/07/2023

Bullock Cart | വിവാഹം പുത്തന്‍ ട്രെന്‍ഡുകള്‍ക്കൊപ്പം മാറുമ്പോള്‍ ആചാരസംരക്ഷണവുമായി നവദമ്പതികള്‍; വധുവിന്റെ വീട്ടിലേക്ക് ഘോഷയാത്രയായി എത്തിയത് മുളയും പൂക്കളും കൊണ്ട് അലങ്കരിച്ച കാളവണ്ടിയില്‍!

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT



ഭുവനേശ്വര്‍: (www.kvartha.com) വിവാഹത്തിന്റെ എല്ലാ ആചാരങ്ങളും പുത്തന്‍ ട്രെന്‍ഡുകള്‍ക്കൊപ്പം പോകുമ്പോള്‍, പഴയ പാരമ്പര്യങ്ങള്‍ പുനരുജ്ജീവിപ്പിക്കാന്‍ ഒഡീഷയിലെ ഗഞ്ചം ജില്ലയിലെ ഒരു നവ ദമ്പതികള്‍ തീരുമാനിക്കുകയായിരുന്നു. ഭുവനേശ്വറിലെ ഒരു കംപനിയില്‍ ജോലി ചെയ്യുന്ന വധു സരിതാ ബെഹ്റയും വരന്‍ മഹേന്ദ്ര നായക്കുമാണ് അപൂര്‍വമായ ആചാരം പിന്തുടര്‍ന്നത്. 
Aster mims 04/11/2022

വിവാഹിതരാകാന്‍ തീരുമാനിച്ച സരിതാ ബെഹ്റയും മഹേന്ദ്ര നായക്കും ചില പഴയ പാരമ്പര്യങ്ങള്‍ പിന്തുടരാന്‍ ആഗ്രഹിക്കുകയായിരുന്നു. തുടര്‍ന്ന് തങ്ങളുടെ വിവാഹത്തിന് കാര്‍ തുടങ്ങിയ വലിയ വാഹനങ്ങള്‍ ആവശ്യമില്ലെന്നും പരമ്പരാഗത ആചാരം തുടരുമെന്നും വധൂവരന്മാര്‍ ഇരുവരുടെയും വീട്ടുകാരെ നേരത്തെ അറിയിച്ചു. കല്യാണം കഴിഞ്ഞുള്ള ചടങ്ങുകള്‍ക്കായി അടുത്തുള്ള ഗ്രാമത്തില്‍ നിന്ന് ഒരു കാളവണ്ടി വാടകയ്ക്കെടുക്കുകയായിരുന്നു ഇരുവരും. 

മഹേന്ദ്രയും സുഹൃത്തുക്കളും കാളവണ്ടി മുളയും പൂക്കളും കൊണ്ട് അലങ്കരിച്ചു. തുടര്‍ന്ന് അലങ്കരിച്ച കാളവണ്ടിയില്‍ കല്യാണം കഴിഞ്ഞ് സരിത അമ്മായിയമ്മയുടെ വീട്ടിലേക്കും വധുവിന്റെ വീട്ടിലേക്ക് ഘോഷയാത്രയായി മരുമകന്‍ മഹേന്ദ്ര കുതിരപ്പുറത്തും എത്തി.

Bullock Cart | വിവാഹം പുത്തന്‍ ട്രെന്‍ഡുകള്‍ക്കൊപ്പം മാറുമ്പോള്‍ ആചാരസംരക്ഷണവുമായി നവദമ്പതികള്‍; വധുവിന്റെ വീട്ടിലേക്ക് ഘോഷയാത്രയായി എത്തിയത് മുളയും പൂക്കളും കൊണ്ട് അലങ്കരിച്ച കാളവണ്ടിയില്‍!


അങ്ങനെ തങ്ങളുടെ ഇഷ്ടാനുസരണം വിവാഹവേളയില്‍ ഈ ചടങ്ങ് നടത്തി പഴയ പാരമ്പര്യ ആചാരങ്ങളെ കുറിച്ച് ജനങ്ങളെ ഓര്‍മിപ്പിച്ചിരിക്കുകയാണ് ഈ ദമ്പതികള്‍. മുന്‍കാലങ്ങളിലെ വിവാഹ ചടങ്ങുകളില്‍ എന്നപോലെ യുവദമ്പതികള്‍ കാളവണ്ടിയും കുതിരവണ്ടിയും ഉപയോഗിച്ചപ്പോള്‍ നാട്ടുകാരും ചടങ്ങില്‍ സാക്ഷികളായി. ഈ വിവാഹത്തിന് സോഷ്യല്‍ മീഡിയയില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

വധുവിനെ കാളവണ്ടിയില്‍ വരന്റെ വീട്ടിലേക്ക് അയക്കുമ്പോള്‍ നവ വരനെ കുതിരപ്പുറത്ത് കല്ല്യാണ വീട്ടിലേക്ക് ആനയിക്കുന്ന പരമ്പരാഗത രീതി മുന്‍കാലങ്ങളില്‍ ഒഡിഷയില്‍ നിലവിലുണ്ടായിരുന്നു. അതിനുശേഷം ആളുകള്‍ ആഡംബര ജീവിതത്തിലേക്ക് ശീലിച്ചതിന് ശേഷം വിവാഹ ചടങ്ങുകള്‍ക്കായി കൂടുതലും കാറുകള്‍ ഉപയോഗിച്ചുതുടങ്ങുകയായിരുന്നു. 

Keywords:  News, National, Local-News, Marriage, Bride, Grooms, Religion, To revive dying tradition, Odisha bride reaches in-laws' house on a bullock cart
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia