വിവാഹനിശ്ചയത്തിന് ശേഷം പ്രതിശ്രുത വധുവിന്റെ അമ്മയും വരന്റെ അച്ഛനും പ്രണയത്തിലായി; ഒന്നിച്ച് ജീവിക്കാനായി ഒളിച്ചോടിയ കമിതാക്കള്‍ ഒടുവില്‍ ബന്ധുക്കളുടെ മുന്നില്‍ വരാനുള്ള നാണക്കേടില്‍ ആത്മഹത്യ ചെയ്തു
Jun 11, 2020, 17:47 IST
ADVERTISEMENT
ഗുജറാത്ത്: (www.kvartha.com 11.06.2020) മകന്റെ പ്രതിശ്രുത വധുവിന്റെ അമ്മയുമായി ഒളിച്ചോടിയയാളും പ്രതിശ്രുത വധുവിന്റെ അമ്മയും ആത്മഹത്യ ചെയ്തു. ജയന്തി തകര്‍ഡ, ജാഗ്രതി എന്നിവരെയാണ് മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഗുജറാത്തിലെ സബര്‍കാന്ത ജില്ലയിലാണ് സംഭവം. ഖേഡ്ബ്രഹ്മ താലൂക്കിലെ ദിധിയ വില്ലേജിലാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.
ജയന്തിയുടെ മകന്റെയും ജാഗ്രതിയുടെ മകളുടെയും വിവാഹ നിശ്ചയത്തിന് ശേഷം ഇരുവരും പ്രണയത്തിലാവുകയായിരുന്നു. തുടര്‍ന്ന് ഒന്നിച്ച് ജീവിക്കാനുള്ള ആവേശത്തില്‍ ജൂണ്‍ എട്ടിന് ഇരുവരും ഒളിച്ചോടി. എന്നാല്‍ തങ്ങളുടെ ബന്ധത്തെ സമൂഹം എങ്ങനെ അംഗീകരിക്കുമെന്ന ആശങ്കയെ തുടര്‍ന്ന് ഇരുവരും ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനമെന്ന് സബര്‍കാന്ത എസ്പി ചൈതന്യ മാന്‍ഡ്ലിക് മാധ്യമങ്ങളോട് പറഞ്ഞു.
ജയന്തി നേരത്തെ രണ്ട് വിവാഹം കഴിച്ചയാളാണ്. രണ്ടാമത്തെ ഭാര്യയുടെ കൂടെയായിരുന്നു താമസം. ആദ്യ വിവാഹത്തിലെ മകന്റെ പ്രതിശ്രുത വധുവിന്റെ അമ്മയുടെ കൂടെയാണ് ഒളിച്ചോടിയത്. ബുധനാഴ്ച രാവിലെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ആദ്യം ആരുടേതാണ് മൃതദേഹങ്ങള്‍ എന്ന് തിരിച്ചറിഞ്ഞില്ല. മരത്തിന് താഴെ ജയന്തിയുടെ പേരെഴുതിയ സ്റ്റീല്‍ തകിട് കണ്ടെത്തിയതോടെയാണ് ആളെ തിരിച്ചറിഞ്ഞത്.
പിന്നീട് നടത്തിയ അന്വേഷണത്തിലാണ് പൊലീസിന് കാര്യങ്ങള്‍ വ്യക്തമായത്. ഇവര്‍ രണ്ടാഴ്ച മുമ്പും ഒളിച്ചോടിയെന്നും ലോക് ഡൗണായതിനാല്‍ തിരിച്ചെത്തിയെന്നും പിന്നീട് എട്ടിന് വീണ്ടും ഒളിച്ചോടിയെന്നും ഗ്രാമമുഖ്യന്‍ പ്രവീണ്‍ പട്ടേല്‍.
Keywords: News, National, Gujarat, Couples, Love, Death, Suicide, Obscene, Police, To be in Laws in Love Ends Lives in Gujarat
ജയന്തിയുടെ മകന്റെയും ജാഗ്രതിയുടെ മകളുടെയും വിവാഹ നിശ്ചയത്തിന് ശേഷം ഇരുവരും പ്രണയത്തിലാവുകയായിരുന്നു. തുടര്‍ന്ന് ഒന്നിച്ച് ജീവിക്കാനുള്ള ആവേശത്തില്‍ ജൂണ്‍ എട്ടിന് ഇരുവരും ഒളിച്ചോടി. എന്നാല്‍ തങ്ങളുടെ ബന്ധത്തെ സമൂഹം എങ്ങനെ അംഗീകരിക്കുമെന്ന ആശങ്കയെ തുടര്‍ന്ന് ഇരുവരും ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനമെന്ന് സബര്‍കാന്ത എസ്പി ചൈതന്യ മാന്‍ഡ്ലിക് മാധ്യമങ്ങളോട് പറഞ്ഞു.
ജയന്തി നേരത്തെ രണ്ട് വിവാഹം കഴിച്ചയാളാണ്. രണ്ടാമത്തെ ഭാര്യയുടെ കൂടെയായിരുന്നു താമസം. ആദ്യ വിവാഹത്തിലെ മകന്റെ പ്രതിശ്രുത വധുവിന്റെ അമ്മയുടെ കൂടെയാണ് ഒളിച്ചോടിയത്. ബുധനാഴ്ച രാവിലെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ആദ്യം ആരുടേതാണ് മൃതദേഹങ്ങള്‍ എന്ന് തിരിച്ചറിഞ്ഞില്ല. മരത്തിന് താഴെ ജയന്തിയുടെ പേരെഴുതിയ സ്റ്റീല്‍ തകിട് കണ്ടെത്തിയതോടെയാണ് ആളെ തിരിച്ചറിഞ്ഞത്.
പിന്നീട് നടത്തിയ അന്വേഷണത്തിലാണ് പൊലീസിന് കാര്യങ്ങള്‍ വ്യക്തമായത്. ഇവര്‍ രണ്ടാഴ്ച മുമ്പും ഒളിച്ചോടിയെന്നും ലോക് ഡൗണായതിനാല്‍ തിരിച്ചെത്തിയെന്നും പിന്നീട് എട്ടിന് വീണ്ടും ഒളിച്ചോടിയെന്നും ഗ്രാമമുഖ്യന്‍ പ്രവീണ്‍ പട്ടേല്‍.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

