മന്ത്രിയുടെ കൊലപാതകം ഉള്‍പെടെ 60 ഓളം കേസുകളില്‍ പ്രതിയായ യുവാവിനെ പൊലീസ് വെടിവെച്ചു കൊന്നു
Mar 17, 2022, 12:59 IST
ചെന്നൈ: (www.kvartha.com 17.03.2022) മന്ത്രിയുടെ കൊലപാതകം ഉള്‍പെടെ 60 ഓളം കേസുകളില്‍ പ്രതിയായ യുവാവിനെ പൊലീസ് വെടിവെച്ചു കൊന്നു. ബുധനാഴ്ച തമിഴ്നാട്ടിലെ തിരുനെല്‍വേലി ജില്ലയിലെ നാങ്കുനേരിക്ക് സമീപം നീരവി മുരുകന്‍ എന്ന അക്രമിയെയാണ് ഡിന്‍ഡിഗല്‍ പൊലീസ് വെടിവെച്ചു കൊന്നത്.
തിരുനെല്‍വേലി, തൂത്തുക്കുടി, കന്യാകുമാരി ജില്ലകളില്‍ ഇയാള്‍ക്കെതിരെ രെജിസ്റ്റര്‍ ചെയ്ത 60 ഓളം കേസുകളില്‍ കൊലപാതകങ്ങളും തട്ടിക്കൊണ്ടുപോകലുകളും കവര്‍ചയും ഉള്‍പെടുന്നു. ഡിന്‍ഡിഗലിലെ ഒഡന്‍ഛത്രത് ഒരു ഡോക്ടറുടെ വസതിയില്‍ നിന്ന് 40 പവന്‍ സ്വര്‍ണം മോഷ്ടിച്ച കേസിലാണ് ഇയാള്‍ പ്രതിയായിട്ടുള്ളത്.
2004-ല്‍ തമിഴ്നാട് മുന്‍ നിയമ മന്ത്രിയായിരുന്ന അലാഡി അരുണയുടെ കൊലപാതകത്തിലും പ്രതിയാണ്. കര്‍ണാടക ഉള്‍പെടെയുള്ള സംസ്ഥാനങ്ങളിലും കുറ്റകൃത്യങ്ങളുടെ പേരില്‍ മുരുകനെതിരെ കേസെടുത്തിരുന്നു.
ഇതിനിടെ തിരുനെല്‍വേലി ജില്ലയിലെ കളക്കാട് മുനിസിപാലിറ്റിയില്‍ ഇയാള്‍ ഒളിവില്‍ കഴിയുകയാണെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ മുരുകനുവേണ്ടി ഡിന്‍ഡിഗലിലെ പ്രത്യേക പൊലീസ് തിരച്ചില്‍ നടത്തിവരികയായിരുന്നു. പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ ഇയാള്‍ ഉദ്യോഗസ്ഥരെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇയാളുടെ ആക്രമണത്തില്‍ നാല് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിസാരമായി പരിക്കേറ്റു.
തുടര്‍ന്ന് മുരുകന്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഓപറേഷന്റെ ചുമതലയുണ്ടായിരുന്ന സബ് ഇന്‍സ്പെക്ടര്‍ എസകിരാജ പ്രതിയെ വെടിവച്ചു കൊല്ലുകയായിരുന്നു.
Keywords: TN Police shoots man with 60 cases against him in encounter, Chennai, News, Local News, Criminal Case, Police, Gun Attack, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.