Transfer | സ്ഥലംമാറ്റം ആവശ്യപ്പെട്ട് 6 മാസം പ്രായമുള്ള കുഞ്ഞിനെ മന്ത്രിയുടെ കാല്‍ക്കീഴില്‍ കിടത്തി വേറിട്ട പ്രതിഷേധം; ജീവനക്കാരന് അനുകൂല ഉത്തരവ്

 


ADVERTISEMENT

ചെന്നൈ: (www.kvartha.com) സ്ഥലംമാറ്റം ആവശ്യപ്പെട്ട് ആറുമാസം പ്രായമുള്ള കുഞ്ഞിനെ മന്ത്രിയുടെ കാല്‍ക്കീഴില്‍ കിടത്തി വേറിട്ട പ്രതിഷേധം നടത്തിയ ജീവനക്കാരന് അനുകൂല ഉത്തരവ്. ഗാന്ധിപുരം ടാന്‍സ്‌പോര്‍ട് ഓഫീസില്‍ ജോലി ചെയ്യുന്ന തേനി സ്വദേശി എസ് കണ്ണനാണ് സ്ഥലം മാറ്റത്തിനായി മന്ത്രിക്ക് മുന്നില്‍ കൈകുഞ്ഞിനെ കിടത്തി വേറിട്ട പ്രതിഷേധം നടത്തിയത്.

സംഭവം വലിയ ചര്‍ചയായതോടെ മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ ഇടപെടുകയും ജീവനക്കാരന്റെ ആവശ്യപ്രകാരം ജന്മനാടായ തേനിയിലേക്ക് സ്ഥലംമാറ്റുകയും ചെയ്തു. തമിഴ്‌നാട് തേനി സ്വദേശിയായ കണ്ണന്‍ കോയമ്പത്തൂര്‍ ഡിപോയിലാണ് ജോലിനോക്കിയിരുന്നത്. ഭാര്യ മുനിത ഡെങ്കിപ്പനി ബാധിച്ചു മരിച്ചെന്നും കുഞ്ഞിനെ നോക്കാന്‍ സ്വന്തം സ്ഥലത്തേക്ക് മാറ്റം അനുവദിക്കണമെന്നുമായിരുന്നു കണ്ണന്റെ ആവശ്യം.

Transfer | സ്ഥലംമാറ്റം ആവശ്യപ്പെട്ട് 6 മാസം പ്രായമുള്ള കുഞ്ഞിനെ മന്ത്രിയുടെ കാല്‍ക്കീഴില്‍ കിടത്തി വേറിട്ട പ്രതിഷേധം; ജീവനക്കാരന് അനുകൂല ഉത്തരവ്

ഇതുമായി ബന്ധപ്പെട്ട് മന്ത്രിക്കും വകുപ്പു മേധാവിക്കും നേരത്തെ നിവേദനം നല്‍കിയിട്ടും ഫലമുണ്ടായില്ലെന്ന് കണ്ണന്‍ പറഞ്ഞു. തുടര്‍ന്ന് പൊതുപരിപാടിക്കിടെ ആറു മാസം പ്രായമായ കുഞ്ഞുമായെത്തി മന്ത്രിയുടെ കാല്‍ക്കീഴില്‍ കിടത്തി പ്രതിഷേധിക്കുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് സ്റ്റാലിന്‍ ഇടപെട്ടത്.

Keywords:  TN govt issues order favouring man who protested with 6-month-old child, Chennai, News, Politics, Transfer, Child, Minister, Protest, Social Media, National News.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia