TN governor | ഇഡി അറസ്റ്റുചെയ്ത മന്ത്രി സെന്തില്‍ വി ബാലാജിയുടെ വകുപ്പുകള്‍ കൈമാറാന്‍ ഗവര്‍ണര്‍ അനുമതി നല്‍കി; രാജിവയ്‌ക്കേണ്ടി വരുമോ?

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ചെന്നൈ: (www.kvartha.com) ഇഡി അറസ്റ്റുചെയ്ത മന്ത്രി സെന്തില്‍ വി ബാലാജിയുടെ വകുപ്പുകള്‍ കൈമാറാന്‍ ഗവര്‍ണര്‍ ആര്‍ എന്‍ രവി അനുമതി നല്‍കി. വൈദ്യുതി വകുപ്പ് തങ്കം തെന്നരശനും എക്‌സൈസ് മുത്തുസ്വാമിക്കും കൈമാറാനാണ് അനുമതി നല്‍കിയിരിക്കുന്നത്. അതേസമയം വകുപ്പില്ലാമന്ത്രിയായി സെന്തില്‍ വി ബാലാജിക്ക് മന്ത്രിസഭയില്‍ തുടരാനാകില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

ഇതോടെ സെന്തില്‍ വി ബാലാജി രാജിവയ്ക്കണമെന്ന നയമാണ് ഗവര്‍ണര്‍ വ്യക്തമാക്കുന്നത്. വകുപ്പുകള്‍ കൈമാറാന്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ നല്‍കിയ ശുപാര്‍ശ ഗവര്‍ണര്‍ തള്ളിയിരുന്നു. സെന്തില്‍ ചികിത്സയിലായതിനാല്‍ വകുപ്പ് കൈമാറണമെന്നായിരുന്നു സര്‍കാരിന്റെ ആവശ്യം. എന്നാല്‍ അനാരോഗ്യം മതിയായ കാരണമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വകുപ്പുമാറ്റം അംഗീകരിക്കാന്‍ ഗവര്‍ണര്‍ തയാറാകാതിരുന്നതെന്നായിരുന്നു റിപോര്‍ടുകള്‍.

അതേസമയം, മന്ത്രി സെന്തില്‍ ബാലാജിയുടെ സഹോദരനും ഇഡി നോടിസ് അയച്ചു. സെന്തിലിന്റെ സഹോദരന്‍ അശോക് കുമാറിനും ഇതേ കേസില്‍ തന്നെയാണ് ഇഡി സമന്‍സ് അയച്ചിരിക്കുന്നത്. കോഴ സംഭവത്തില്‍ അശോക് കുമാറും ഗുണഭോക്താവാണെന്ന് ചൂണ്ടിക്കാട്ടിയാണ് നോടിസ്.

TN governor | ഇഡി അറസ്റ്റുചെയ്ത മന്ത്രി സെന്തില്‍ വി ബാലാജിയുടെ വകുപ്പുകള്‍ കൈമാറാന്‍ ഗവര്‍ണര്‍ അനുമതി നല്‍കി; രാജിവയ്‌ക്കേണ്ടി വരുമോ?

സര്‍കാര്‍ ജോലി വാഗ്ദാനം ചെയ്ത് അശോക് കുമാര്‍ കൈക്കൂലി വാങ്ങുന്നതായി നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. കേസുമായി ബന്ധപ്പെട്ട് വിവിധ സ്ഥലങ്ങളില്‍ റെയ്ഡ് നടത്തിയ ഇഡി ചൊവ്വാഴ്ചയാണ് മന്ത്രി സെന്തിലിനെ അറസ്റ്റ് ചെയ്തത്.

നിലവില്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്ന മന്ത്രിയെ ജൂണ്‍ 28 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. ജയലളിതയുടെ ഭരണകാലത്ത് നിയമനങ്ങള്‍ക്കായി കോഴ വാങ്ങി എന്ന കേസിലാണ് മന്ത്രിയെ ഇഡി അറസ്റ്റ് ചെയ്തത്. കഴിഞ്ഞമാസമാണ് സുപ്രീംകോടതി റെയ്ഡിന് അനുമതി നല്‍കിയത്.

Keywords:  TN governor approves reallocation of Senthil Balaji’s portfolios but 'has not agreed to him continuing any longer as minister', Chennai, News, Politics, Corruption, Health Problem, Hospital, Treatment, ED Raid, National. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia