TMC Revenge | 'നാദിയ' വിഷയത്തിൽ ബിജെപിക്കെതിരെ മധുരപ്രതികാരം; തൃണമൂൽ കോൺഗ്രസ് സംഘം ജഹാംഗീര്‍പുരിയിലേക്ക്
Apr 22, 2022, 17:04 IST
കൊല്‍കത:(ww.kvartha.com 22.04.2022) ഡെല്‍ഹിയിലെ ജഹാംഗീര്‍പുരി അക്രമത്തെക്കുറിച്ച് തൃണമൂല്‍ കോണ്‍ഗ്രസിന്റെ അഞ്ചംഗ സംഘം അന്വേഷിക്കും. നാല് വനിതാ എംപിമാരടങ്ങുന്ന സംഘം വെള്ളിയാഴ്ച കൊല്കതയില് നിന്ന് പുറപ്പെട്ടു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും ടിഎംസി അധ്യക്ഷയുമായ മമത ബാനര്‍ജിക്ക് സംഘം റിപോര്‍ട് സമര്‍പിക്കും. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് മമത പാര്‍ടി നേതാക്കളെ അന്വേഷണത്തിന് അയച്ചത്.
ബംഗാളിലെ നാദിയ ജില്ലയിലെ ഹന്‍സ്ഖാലി മേഖലയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം അന്വേഷിക്കാനായി ഭാരതീയ ജനതാ പാര്‍ടിയും ഒരു സംഘത്തെ അയച്ചിരുന്നു. കൊല്ലപ്പെട്ടയാളെ പ്രതികള്‍ ഹന്‍സ്ഖാലിയില്‍ സംസ്കരിച്ചിരുന്നു. ഇതിന് മുമ്പ് ബിര്‍ഭം കൂട്ടക്കൊലയെക്കുറിച്ച് അന്വേഷിക്കാന്‍ ബിജെപി സംഘത്തെ അയച്ചിരുന്നു. തൃണമൂല്‍ നേതാവിന്റെ കൊലപാതകത്തെ തുടര്‍ന്ന് ഒമ്പത് പേരെ ചുട്ടുകൊന്നെന്നാണ് കേസ്. പാര്‍ടി ദേശീയ അധ്യക്ഷന്‍ ജഗത് പ്രകാശ് നദ്ദയ്ക്ക് സംഘം റിപോര്‍ട് സമര്‍പ്പിച്ചിരുന്നു. അതിന് മറുപടി കൊടുക്കാനാണ് ജഹാംഗീര്‍പുരിയിലേക്ക് തൃണമൂല്‍ സംഘത്തെ അയച്ചത്.
എംപിമാരായ കക്കോലി ഘോഷ് ദസ്തിദാര്‍, ശതാബ്ദി റോയ്, അപരൂപ് പൊദ്ദാര്‍, മുന്‍ എംപി അര്‍പിത ഘോഷ് എന്നിവരാണ് ജഹാംഗീര്‍പുരിയിലേക്ക് പോയത്. പ്രദേശവാസികളുമായി സംസാരിച്ച് മുഖ്യമന്ത്രി ബാനര്‍ജിക്ക് റിപോര്‍ട് നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. പാര്‍ടി എംപി സുദീപ് ബാനര്‍ജിയാണ് ടീമിനെ നയിക്കുന്നത്.
ഞങ്ങള്‍ എംപിമാര്‍ ഉള്‍പെടുന്ന നാലംഗ സംഘത്തെ ജഹാംഗീര്‍പുരിയിലേക്ക് അയയ്ക്കുകയാണ്. നിരീക്ഷണത്തിന് ഞാനുണ്ടാകും, എന്നാല്‍ വനിതാ എംപിമാര്‍ മാത്രമേ സംഭവസ്ഥലം സന്ദര്‍ശിക്കൂ. പ്രദേശത്ത് പലര്‍ക്കും പ്രവേശനമില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഒരു വനിതാ ടീമിനെ അധികാരികള്‍ അനുവദിക്കുമോ എന്ന് കണ്ടറിയണമെന്ന് സുദീപ് ബാനര്‍ജി പറഞ്ഞു.

Keywords: News, National, Top-Headlines, Kolkata, Violence, Investigates, Mamata Banerjee, Delhi, Bangal, BJP, Congress, Government, Controversy, TMC Revenge, Nadia, Jahangirpuri violence, TMC will take revenge of Nadia! Mamta Banerjee sent team to investigate Jahangirpuri violence.
< !- START disable copy paste -->
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.