Mukul Roy | കാണാനില്ലെന്ന് കാട്ടി മകന്‍ പരാതി നല്‍കിയതിന് പിന്നാലെ ഡെല്‍ഹിയിലെത്തി മുകുള്‍ റോയി; തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് വിമാനത്താവളത്തില്‍ നിന്ന് പുറത്ത് വരുന്ന വീഡിയോ വൈറല്‍

 


ന്യൂഡെല്‍ഹി: (www.kvartha.com) തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മുകുള്‍ റോയിയെ കാണാനില്ലെന്ന് കാട്ടി മകന്‍ പരാതി നല്‍കിയതിനു പിന്നാലെ അദ്ദേഹം ഡെല്‍ഹിയില്‍ എത്തി. തിങ്കളാഴ്ച രാത്രി 9.55 ഓടെ ഇന്‍ഡിഗോ വിമാനത്തിലാണ് മുകുള്‍ റോയ് ഡെല്‍ഹിയില്‍ എത്തിയതെന്ന് ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു. 69-കാരനായ മുകുള്‍ റോയ് വിമാനത്താവളത്തില്‍ നിന്ന് പുറത്ത് വരുന്ന വീഡിയോയും വ്യാപകമായി പ്രചരിക്കുന്നുണ്ട്.

തിങ്കളാഴ്ച വൈകിട്ട് മുതല്‍ മുകുള്‍ റോയിയെ കുറിച്ച് വിവരമില്ലെന്ന് കാട്ടിയാണ് മകന്‍ സുഭ്രഗ്ഷു റോയ് കൊല്‍കത വിമാനത്താവള പൊലീസില്‍ പരാതി നല്‍കിയത്. ഡെല്‍ഹിയിലെത്തിയ റോയിയോട് മാധ്യമപ്രവര്‍ത്തകര്‍ ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ 'ഞാന്‍ കുറേ വര്‍ഷങ്ങളായി എംപിയാണ്, എനിക്ക് ഡെല്‍ഹിയില്‍ വരാന്‍ പറ്റില്ലേ? എന്നായിരുന്നു മറുപടി. ഞായറാഴ്ച മകനുമായി വാക് തര്‍ക്കം ഉണ്ടായതിന് ശേഷമാണ്, മുന്‍ റെയില്‍വേ മന്ത്രിയായ റോയിയെ കാണാതായതെന്നുള്ള റിപോര്‍ടുകളും പുറത്തുവരുന്നുണ്ട്. ഭാര്യയുടെ മരണത്തിന് ശേഷം പല തരത്തിലുള്ള അസുഖങ്ങള്‍ റോയിയെ അലട്ടുന്നുണ്ട്.

Mukul Roy | കാണാനില്ലെന്ന് കാട്ടി മകന്‍ പരാതി നല്‍കിയതിന് പിന്നാലെ ഡെല്‍ഹിയിലെത്തി മുകുള്‍ റോയി; തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് വിമാനത്താവളത്തില്‍ നിന്ന് പുറത്ത് വരുന്ന വീഡിയോ വൈറല്‍

പാര്‍ടി നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസങ്ങളെത്തുടര്‍ന്ന് 2017-ല്‍ റോയ് ടിഎംസി വിട്ട് ബിജെപിയില്‍ ചേര്‍ന്നിരുന്നു. പിന്നീട് ബിജെപി ദേശീയ വൈസ് പ്രസിഡന്റായി. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ടികറ്റില്‍ വിജയിച്ച റോയ്, ഫലപ്രഖ്യാപനത്തിന് ശേഷം തൃണമൂല്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തുകയായിരുന്നു.

അതുകൊണ്ടു തന്നെ റോയിയുടെ അടുത്ത നീക്കം എന്തായിരിക്കുമെന്ന ആശങ്കയിലാണ് ബംഗാള്‍ രാഷ്ട്രീയ നിരീക്ഷകര്‍. എന്നാല്‍ തന്റെ ഡെല്‍ഹി സന്ദര്‍ശനത്തിന് പ്രത്യേക രാഷ്ടീയ ലക്ഷ്യങ്ങളൊന്നും ഇല്ലെന്ന് റോയ് പറഞ്ഞു.

Keywords:  TMC leader Mukul Roy says he is in Delhi after family claimed he was 'untraceable', New Delhi, News, Politics, Missing, Complaint, Media, Report, Indigo Flight, TMC leader, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia