TMC leader Killed | പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് കുത്തേറ്റു മരിച്ചു; 4 പേര്‍ പിടിയില്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊല്‍കത: (www.kvartha.com) കൊല്‍കതയ്ക്ക് സമീപം സൗത് 24 പര്‍ഗാനാസില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് കുത്തേറ്റു മരിച്ച സംഭവത്തില്‍ നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പശ്ചിമ ബംഗാളിലെ സൗത് 24 പര്‍ഗാനാസ് ജില്ലയിലെ ബസന്തി ടൗണില്‍ ശനിയാഴ്ച രാവിലെയാണ് തൃണമൂല്‍ കോണ്‍ഗ്രസ് (TMC) നേതാവ് ആലം കുത്തേറ്റു മരിച്ചത്.

ആലമിന് ഒന്നിലധികം തവണ കുത്തേറ്റു. കുത്തേല്‍ക്കുന്നതിന് മുമ്പ് ആദ്യം വെടിയേല്‍ക്കുകയും ചെയ്തിരുന്നുവെന്ന് വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് നൗ റിപോര്‍ട് ചെയ്തു. കൊലപാതകത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്നും റിപോര്‍ടില്‍ പറയുന്നു. ടിഎംസി നേതാവിന്റെ ക്രൂരമായ കൊലപാതകത്തെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു.

TMC leader Killed | പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് കുത്തേറ്റു മരിച്ചു; 4 പേര്‍ പിടിയില്‍

ഭരണകക്ഷിയായ ടിഎംസി പഞ്ചായത് ഉദ്യോഗസ്ഥനായ ഭാദു ശെയ്ഖ് ഇക്കഴിഞ്ഞ മാര്‍ചില്‍ ബൊഗ്തുയി ഗ്രാമത്തിന് സമീപം ബോംബ് ആക്രമണത്തില്‍ കൊല്ലപ്പെട്ട് മാസങ്ങള്‍ക്ക് ശേഷമാണ് പുതിയ സംഭവം. ഭാദു ശെയ്ഖിന്റെ മരണത്തെ തുടര്‍ന്ന്, പശ്ചിമ ബംഗാളിലെ ബിര്‍ഭും ജില്ലയില്‍ ഒരു ഡസനോളം കുടിലുകള്‍ക്ക് തീപിടിച്ച് രണ്ട് കുട്ടികളടക്കം എട്ട് പേര്‍ വെന്തുമരിച്ചിരുന്നു.

ഫെബ്രുവരിയില്‍ പശ്ചിമ ബംഗാളിലെ സൗത് 24 പര്‍ഗാനാസ് ജില്ലയിലെ ഒരു മാര്‍കറ്റില്‍ വച്ച് ടിഎംസി നേതാവ് നൂര്‍സലാം ബെയ്ഗ് കുത്തേറ്റു മരിച്ചിരുന്നു. ഇതിനുശേഷം, അക്രമികളിലൊരാളെ പ്രദേശവാസികള്‍ പിടികൂടി സ്ഥലത്തുവച്ചു തന്നെ മര്‍ദിച്ചതായി പൊലീസ് പറഞ്ഞു.

കൊല്‍കതയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെ സരിഷ ഹാത് പ്രദേശത്ത് രാവിലെ എട്ടു മണിയോടെ മോടോര്‍ സൈകിള്‍ പാര്‍ക് ചെയ്യുന്നതിനിടെ 45 കാരനായ ടിഎംസി നേതാവിനെ മൂന്ന് പേര്‍ ചേര്‍ന്ന് കുത്തിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അക്രമികളില്‍ രണ്ടുപേരെ കണ്ടുനിന്നവര്‍ പിടികൂടി മര്‍ദിച്ചതായും ഇവരില്‍ ഒരാള്‍ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചുവെന്നും മറ്റൊരാളെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും പൊലീസ് പറഞ്ഞു.

Keywords: TMC  leader Killed at South 24 Parganas near Kolkata, police detained four people, Kolkata, News, Killed, Custody, Police, National, Politics.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script