Lew Palter | ല്യൂ പാൽട്ടർ: വിടവാങ്ങിയത് 'ടൈറ്റൻ' ദുരന്തത്തിൽ മരിച്ച ഓഷ്യൻഗേറ്റ് സിഇഒ സ്റ്റോക്‌ടൺ റഷിന്റെ ഭാര്യയുടെ പൂർവികനായി ടൈറ്റാനിക് സിനിമയിൽ വേഷമിട്ട താരം
Jun 27, 2023, 10:57 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ലോസ് ആഞ്ചലസ്: (www.kvartha.com) ജെയിംസ് കാമറൂണിന്റെ ടൈറ്റാനിക്കിലെ അഭിനയത്തിലൂടെ ഏറെ പ്രശസ്തനായ ല്യൂ പാൽട്ടറിന് (94) ആദരാഞ്ജലികളുമായി സിനിമാ ലോകം. ശ്വാസകോശ അർബുദം ബാധിച്ച് മെയ് 21 ന് ലോസ് ഏഞ്ചൽസിലെ വീട്ടിൽ വച്ച് അന്തരിച്ച നടന്റെ മരണവാർത്ത ചൊവ്വാഴ്ചയാണ് കുടുംബം പുറത്തുവിട്ടത്. ടൈറ്റാനിക് ദുരന്തത്തിൽ ദാരുണമായി മരിച്ച 1,500 പേരിൽ ഒരാളായ റീട്ടെയിൽ വ്യവസായിയായ ഇസിഡോർ സ്ട്രോസിനെയാണ് പാൽട്ടർ അവതരിപ്പിച്ചത്.
ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണാൻ പോയി ദുരന്തത്തിൽ പെട്ട ഓഷ്യൻഗേറ്റ് സിഇഒ സ്റ്റോക്ക്‌ടൺ റഷിന്റെ ഭാര്യയുടെ പൂർവികനായാണ് ല്യൂ പാൽട്ടർ അഭിനയിച്ചതെന്ന് വെളിപ്പെടുത്തിയതിന് ശേഷം സിനിമയിലെ വേഷം വീണ്ടും ചർച്ചയായിരുന്നു. അന്തർവാഹിനിയുടെ പൈലറ്റ് സ്റ്റോക്ക്‌ടൺ റഷിന്റെ ഭാര്യ, ടൈറ്റാനിക് ദുരന്തത്തിൽ മുങ്ങി മരിച്ച ദമ്പതികളുടെ കൊച്ചുമകളാണ്. സ്റ്റോക്ക്‌ടൺ റഷിന്റെ ഭാര്യ വെൻഡി റഷിന്റെ മുതുമുത്തശ്ശനും മുതുമുത്തശ്ശിയുമാണ് ടൈറ്റാനികിൽ ഫസ്റ്റ് ക്ലാസ് യാത്രക്കാരായിരുന്ന ഇസിഡോറും ഭാര്യ ഐഡ സ്ട്രോസും.
കാൽ ആർട്സിലെ പ്രൊഫസറായും ല്യൂ പാൽട്ടർ ജോലി ചെയ്തിട്ടുണ്ട്. 1971 ൽ സ്കൂളിൽ ചേർന്ന അദ്ദേഹം 2013 ൽ വിരമിക്കുന്നതുവരെ ആയിരക്കണക്കിന് വിദ്യാർഥികളെ പഠിപ്പിച്ചു. ദി ഫ്ലൈയിംഗ് നൺ, ഹിൽ സ്ട്രീറ്റ് ബ്ലൂസ് തുടങ്ങിയ വിവിധ ചിത്രങ്ങളിലും സീരീസുകളിലും അദ്ദേഹം വേഷമിട്ടു.
Keywords: News, National, New Delhi, Lew Palter, Titanic, Stockton Rush, James Cameron, Movies, Titanic actor who played ancestor of sub CEO Stockton Rush’s wife in James Cameron film dies.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.