ഡെല്‍ഹിയില്‍ പി എച്ച് ഡി വിദ്യാര്‍ത്ഥി മരിച്ചനിലയില്‍

 


ഡെല്‍ഹി: (www.kvartha.com 20.11.2014) ഡെല്‍ഹിയില്‍ പി എച്ച് ഡി വിദ്യാര്‍ത്ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി. മണിപ്പൂരില്‍ നിന്നും പി എച്ച് ഡി ചെയ്യാന്‍ ഡെല്‍ഹിയിലെത്തിയ 33കാരന്‍ സിന്‍ഗ്രാന്‍ കെങ്കൂസിനെയാണ് സൗത്ത് ഡെല്‍ഹി മുബാറക്പൂരിലെ കോട്‌ലയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ബുധനാഴ്ച രാത്രി ഒമ്പതര മണിയോടെ സിന്‍ഗ്രാന്‍ കെങ്കൂസിന്റെ മണിപ്പൂരില്‍ നിന്നുമെത്തിയ ബന്ധുവാണ് മൃതദേഹം ആദ്യമായി കണ്ടത്. ഉടന്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി മര്‍ദനമേറ്റാണ് ഇയാള്‍ മരിച്ചതെന്ന് പോലീസ് പറഞ്ഞു.

ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തെക്കുറിച്ച് പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മോഷണശ്രമത്തിനിടയില്‍ കൊല്ലപ്പെട്ടതല്ലെന്ന് പോലീസ് പറഞ്ഞു. കാരണം  കെങ്കൂസിന്റെ മുറിയില്‍ മോഷണശ്രമം നടന്നതിന് തെളിവൊന്നും ലഭിച്ചിട്ടില്ല.  മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

ടാറ്റ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസിലെ(ടിസ്സ്) ഗവേഷക വിദ്യാര്‍ത്ഥിയായിരുന്നു മരിച്ച സിന്‍ഗ്രാന്‍ കെങ്കൂസ്. എതാനും മാസങ്ങള്‍ക്ക് മുമ്പാണ് ഇയാള്‍ പി എച്ച ഡി ചെയ്യാനായി ഡെല്‍ഹിയിലെത്തിയത്.  വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ഡെല്‍ഹിയില്‍ ആക്രമിക്കപ്പെടുന്ന സംഭവങ്ങള്‍ അടുത്തിടെ  കൂടിവരികയാണ്.
ഡെല്‍ഹിയില്‍ പി എച്ച് ഡി വിദ്യാര്‍ത്ഥി മരിച്ചനിലയില്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  TISS student from Manipur found dead in Delhi, police suspects murder, Manipore, Theft, Attack, Dead Body, Case, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia