Bizarre | വ്യാജ ഗര്‍ഭം ധരിച്ച് യുവതി വീട്ടുകാരെ പറ്റിച്ചത് 6 മാസം; പ്രസവവും നടന്നു; ഒടുവില്‍ കുഞ്ഞ് ഒരു പ്ലാസ്റ്റിക് പാവയാണെന്ന് കണ്ടെത്തല്‍, വിചിത്ര സംഭവത്തിന് പിന്നിലെ കാരണം ഇത്
Nov 10, 2022, 16:03 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ലക്‌നൗ: (www.kvartha.com) വ്യാജ ഗര്‍ഭം ധരിച്ച് യുവതി വീട്ടുകാരെ ആറ് മാസത്തോളം പറ്റിച്ചു. ഒടുവില്‍ പ്രസവവും നടന്നു. എന്നാലത് പ്ലാസ്റ്റിക് പാവയായിരുന്നു. ഉത്തര്‍പ്രദേശിലെ ഇറ്റാവയിലെ ബാദ്പുര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഉദി മോറിലാണ് പ്രസ്തുത സംഭവം നടന്നത്.
ബന്ധുക്കള്‍ പറയുന്നത്: 18 വര്‍ഷമായി സ്ത്രീയുടെ വിവാഹം കഴിഞ്ഞിട്ട്. എന്നാല്‍, അവര്‍ക്ക് കുഞ്ഞുങ്ങളുണ്ടായില്ല. കുഞ്ഞുങ്ങളില്ലാത്തതിന്റെ പേരും പറഞ്ഞ് നിരന്തരം കുടുംബാംഗങ്ങളില്‍ ചിലര്‍ അവളെ കുറ്റപ്പെടുത്തിയിരുന്നു. കുഞ്ഞിന് ജന്മം നല്‍കാന്‍ കഴിവില്ലാത്തവള്‍ എന്ന പരിഹാസവും ഒരുപാട് കേള്‍ക്കേണ്ടി വന്നു.
തുടര്‍ന്ന് വ്യാജ ഗര്‍ഭം കാണിച്ച് വീട്ടുകാരെ പറ്റിക്കാന്‍ തുടങ്ങിയതിന് ശേഷം അവരെ വിശ്വസിപ്പിക്കാന്‍ വേണ്ടി നിരന്തരം അവര്‍ അടുത്തുള്ള കമ്യൂനിറ്റി ഹെല്‍ത് സെന്റര്‍ സന്ദര്‍ശിച്ചു കൊണ്ടിരിക്കുകയായിരുന്നു. ആറ് മാസത്തിന് ശേഷം അവര്‍ തനിക്ക് വയറുവേദന വരുന്നുവെന്ന് കുടുംബാംഗങ്ങളോട് പറയുകയായിരുന്നു.
പിന്നാലെ, അവര്‍ ഒരു പാവയ്ക്ക് ചുവന്ന ചായം പുരട്ടി, വളര്‍ച്ച തികയാത്ത കുഞ്ഞിനെയാണ് താന്‍ പ്രസവിച്ചതെന്ന് പറയുകയും വീട്ടുകാര്‍ ഇത് വിശ്വസിക്കാതെ ഈ പാവയെ ഒരു തുണിയില്‍ പൊതിഞ്ഞ് പരിശോധിക്കാന്‍ പരിസരത്തെ ഹെല്‍ത് സെന്ററിലേക്കും പോയി. അവിടെ വച്ചാണ് സത്യാവസ്ഥ പുറത്ത് വന്നത്.
ഡോക്ടര്‍മാരാണ് ഇത് ഒരു യഥാര്‍ഥ കുഞ്ഞല്ലെന്നും പകരം പ്ലാസ്റ്റിക് പാവയാണെന്നും അവരോട് പറയുന്നത്. പിന്നാലെ, ഡോക്ടര്‍മാര്‍ സ്ത്രീ ഗര്‍ഭിണി ആയിരുന്നുവെന്ന് പറയുന്ന സമയത്തെ കടലാസുകളും എക്‌സ്-റേയും ഒക്കെ പരിശോധിക്കുകയും അതെല്ലാം വ്യാജമാണ് എന്ന് തെളിയുകയും ചെയ്തു. കുട്ടികളില്ലാത്തത്തിനാല്‍ പലരുടെയും പരിഹാസത്തിന് ഇരയായതാണ് സ്ത്രീയെ കൊണ്ട് ഇങ്ങനെ ചെയ്യിച്ചതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
Keywords: News,National,Local-News,Lucknow,Uttar Pradesh,Birth,Pregnant Woman,Doctor, Tired of infertility taunts, UP woman concocts story, gives birth to ‘plastic doll’
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

