SWISS-TOWER 24/07/2023

Cool | വേനലിൽ എസി ഇല്ലാതെ മുറി തണുപ്പിക്കാം! ചില വഴികള്‍

 


ADVERTISEMENT

ന്യൂഡെൽഹി: (KVARTHA) വേനല്‍ കടുത്തത്തോടെ എസി (AC) ഇല്ലാതെ വീട് തണുപ്പിക്കുക എന്നത് ഒരു വലിയ വെല്ലുവിളി ആണ്. പക്ഷേ, കൂടുതൽ ചിലവില്ലാതെ തന്നെ വീട് തണുപ്പിക്കാനുള്ള വഴികള്‍ ഉണ്ട്.

Cool | വേനലിൽ എസി ഇല്ലാതെ മുറി തണുപ്പിക്കാം! ചില വഴികള്‍

1. വെളിച്ചം കുറയ്ക്കുക

സൂര്യപ്രകാശം കുറയ്ക്കുന്നതിലൂടെ മുറിയുടെ താപനില കുറയ്ക്കാം.
പകല്‍ സമയങ്ങളില്‍ ജനലുകളില്‍ തണലേല്‍പ്പിക്കുന്ന കർട്ടനുകൾ ഉപയോഗിക്കുക.
കര്‍ട്ടനുകള്‍ വെളുപ്പ്, മഞ്ഞ എന്നിവ പോലെയുള്ള നിറങ്ങളിൽ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.

2. രാത്രി തണുത്ത കാറ്റ് കടത്തിവിടുക

രാത്രി കൂടുതല്‍ തണുപ്പുള്ള സമയമായതിനാല്‍ ജനലുകളും വാതിലുകളും തുറന്നിട്ട് കാറ്റ് കടത്തിവിടുക.

3. വീടിനുള്ളില്‍ ചെടികള്‍

ചെടികള്‍ വായു ശുദ്ധീകരിക്കുകയും കൂടുതല്‍ ഓക്സിജന്‍ ഉല്‍പ്പാദിപ്പിക്കുകയും ചെയ്യുന്നു. ഇത് മുറിയുടെ വായുഗുണം മെച്ചപ്പെടുത്തുകയും തണുപ്പ് നൽകുകയും ചെയ്യും.

4. മണ്ണു കലങ്ങള്‍ ഉപയോഗിക്കുക

മണ്‍കുടം പോലുള്ള മണ്ണു കലങ്ങളില്‍ വെള്ളം നിറച്ച് വയ്ക്കുക. വെള്ളം മണ്‍ചട്ടിയില്‍ കൂടുതല്‍ നേരം ആയിക്കഴിഞ്ഞാൽ പുതിയ വെള്ളം നിറയ്ക്കുക. വെള്ളം ആവിയായി മാറുമ്പോള്‍ ചുറ്റുപാടും തണുപ്പ് കിട്ടും.

5. കുളിമുറിയുടെ വാതില്‍ തുറന്നിടുക

കുളി കഴിഞ്ഞതിനുശേഷം കുറച്ച് സമയം കുളിമുറിയുടെ വാതില്‍ തുറന്നിടുന്നതിലൂടെ അവിടെയുള്ള തണുപ്പ് മുറിയിലേക്ക് കടത്തിവിടാം.

6. വൈദ്യുതി ഉപകരണങ്ങളുടെ ഉപയോഗം കുറയ്ക്കുക

എല്‍ഇഡി (LED) ബൾബുകൾ ഉപയോഗിച്ച് ഊര്‍ജം കുറയ്ക്കുക. ആവശ്യമില്ലാത്ത സമയങ്ങളിൽ വൈദ്യുത ഉപകരണങ്ങള്‍ ഓഫ് ചെയ്യുക.

7. തണല്‍മരങ്ങള്‍ നടുക

വീടിനു ചുറ്റും തണല്‍മരങ്ങള്‍ വളര്‍ത്തുന്നത് വീടിനെ കൂടുതല്‍ തണുപ്പിക്കാനും പരിസരം തണുപ്പിക്കാനും സഹായിക്കും.

Keywords: News, National, New Delhi, Summer, Home Tips, Lifestyle, Cool, Sunlight, Window, Plant, Tree, Tips to keep your room cool this summer.
< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia