Car Mileage | കാറിന്റെ മൈലേജ് വർധിപ്പിക്കാം, ഇന്ധന ചിലവും ലാഭിക്കാം; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി!

 


ന്യൂഡെൽഹി: (www.kvartha.com) ഇന്ധനവില വളരെ കൂടുതലായിരിക്കുന്ന ഈ സമയത്ത് വാഹനത്തിന്റെ കുറഞ്ഞ മൈലേജ് പലരെയും വിഷമിപ്പിച്ചിട്ടുണ്ടാവും. ചിലർ മൈലേജ് വർധിപ്പിക്കാൻ ഇന്റർനെറ്റിൽ വഴികൾ തേടുകയും ചെയ്യുന്നു. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങളുടെ കാറിന്റെ മൈലേജ് വർധിപ്പിക്കാൻ കഴിയുമെന്ന് നിങ്ങൾക്കറിയാമോ? വാഹനത്തിന്റെ മൈലേജ് വർധിപ്പിക്കാനും ഇന്ധന ചിലവ് കുറയ്ക്കാനും സഹായിക്കുന്ന ചില പ്രധാന നുറുങ്ങുകൾ അറിയാം.

Car Mileage | കാറിന്റെ മൈലേജ് വർധിപ്പിക്കാം, ഇന്ധന ചിലവും ലാഭിക്കാം; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി!

എൻജിൻ ശ്രദ്ധിക്കുക

മൈലേജ് മെച്ചപ്പെടുത്താനുള്ള ഏറ്റവും നല്ല മാർഗം നിങ്ങൾ എപ്പോഴും നിങ്ങളുടെ കാറിന്റെ കാര്യത്തിൽ ശ്രദ്ധിക്കണം എന്നതാണ്. വൃത്തിഹീനമായതും അടഞ്ഞതുമായ ഫിൽട്ടർ വൃത്തിയാക്കിയില്ലെങ്കിൽ, അത് കൂടുതൽ ഇന്ധനം ചിലവഴിക്കും. വൃത്തിഹീനമായ എയർ ഫിൽട്ടർ എൻജിനിലേക്ക് വായു പ്രവേശിക്കാൻ അനുവദിക്കുന്നില്ല, ഇത് ഓക്സിജന്റെ അഭാവം മൂലം ഉയർന്ന ഇന്ധന ഉപഭോഗത്തിലേക്ക് നയിക്കും. എന്നാൽ ഫിൽട്ടർ കൃത്യസമയത്ത് വൃത്തിയാക്കിയാൽ ഇന്ധനം ലാഭിക്കാം.

കാറിനുള്ളിൽ ലോഡ് കുറയ്ക്കുക

വാഹനമോടിക്കുമ്പോൾ അമിത ലഗേജുകൾ കാറിൽ സൂക്ഷിക്കരുത്. ചെറുവാഹനങ്ങളെയാണ് ഇത് കൂടുതൽ ബാധിക്കുന്നത്. അധിക ഭാരം വാഹനത്തിന്റെ എൻജിനിൽ സമ്മർദം ചെലുത്തുന്നു, ഇത് കാരണം മൈലേജ് കുറയുന്നു. അതിനാൽ നിങ്ങളുടെ കാറിൽ അമിതഭാരം ഇടാതിരിക്കാനും വാഹനത്തിന്റെ മൈലേജ് വർധിപ്പിക്കാനും ശ്രമിക്കുക.

ശരിയായ എൻജിൻ ഓയിൽ ഉപയോഗിക്കുക

എപ്പോഴെങ്കിലും എൻജിൻ ഓയിൽ മാറുമ്പോൾ, നിങ്ങൾ ശരിയായതും നല്ലതുമായ എൻജിൻ ഓയിൽ ഗ്രേഡാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കുക, കാരണം ഇത് എൻജിന്റെ മൈലേജിനെ നേരിട്ട് ബാധിക്കുന്നു, കൂടാതെ ഗുണനിലവാരമില്ലാത്ത എൻജിൻ ഓയിൽ എൻജിന്റെ ആയുസും കുറയ്ക്കും.

ഡ്രൈവിംഗ് ശീലങ്ങൾ മെച്ചപ്പെടുത്തുക

വാഹനത്തിന്റെ ക്ലച്ച്, ബ്രേക്ക്, ആക്സിലറേറ്റർ പെഡലുകൾ എന്നിവ വളരെ ശ്രദ്ധയോടെ ഉപയോഗിക്കുക. അമിത വേഗതയിൽ വാഹനമോടിക്കുന്നതും ബ്രേക്ക് ചവിട്ടുന്നതും വാഹനത്തിന്റെ കൺട്രോൾ പെഡലുകളും മൈലേജും തകരാറിലാക്കുന്നു. ഇതുകൂടാതെ, മോശം ഡ്രൈവിംഗ് ശീലങ്ങളും മൈലേജിനെ 15%-30% വരെ ബാധിക്കുന്നു. അതിനാൽ ഡ്രൈവിംഗ് ശീലങ്ങൾ മെച്ചപ്പെടുത്താൻ ശ്രമിക്കുക.

ടയർ പ്രഷർ

കാറിന്റെ ടയറിൽ വായു കുറവാണെങ്കിൽ മൈലേജ് കുറവായിരിക്കും. ഈ സാഹചര്യത്തിൽ, കാറിന്റെ ടയറുകളിലെ വായു ശരിയായ അളവിൽ നിലനിർത്തുക. ഇതിലൂടെ മൂന്ന് ശതമാനം വരെ മൈലേജ് നിയന്ത്രിക്കാം. സാധാരണ വായുവിന് പകരം നൈട്രജൻ വായു നിറയ്ക്കുന്നതാണ് കാറിന്റെ മൈലേജ് കൂട്ടാനുള്ള നല്ലൊരു വഴി.

അമിത വേഗത ഒഴിവാക്കുക

എപ്പോഴും സാധാരണ വേഗതയിൽ വാഹനം ഓടിക്കാൻ ശ്രമിക്കുക, കാരണം വളരെ ഉയർന്ന വേഗതയും വളരെ കുറഞ്ഞ വേഗതയും വാഹനത്തിന്റെ മൈലേജിനെ ബാധിക്കുന്നു. കൂടാതെ വാഹനത്തിന്റെ വേഗം പെട്ടെന്ന് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യരുത്. 45 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ പരമാവധി മൈലേജ് ലഭിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്.

കാർ സർവീസ്

കാർ മൈലേജ് വർധിപ്പിക്കുന്നതിന് കൃത്യമായ ഇടവേളകളിൽ സർവീസ് നടത്തുക. ഇതുമൂലം കാറിന്റെ എല്ലാ ഭാഗങ്ങളും എൻജിനും നന്നായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കാനാവും. സർവീസ് വൈകുന്നത് കാറിന്റെ മൈലേജ് കുറയ്ക്കുന്നു.

എയർ കണ്ടീഷന്റെ അമിതമായ ഉപയോഗം

നിങ്ങൾ എസി കൂടുതൽ ഉപയോഗിക്കുകയാണെങ്കിൽ, മൈലേജ് കുറവായിരിക്കും. എസിക്ക് പവർ ആവശ്യമാണ്, അത് എൻജിനിൽ നിന്ന് ലഭിക്കുന്നു. എൻജിനിൽ കൂടുതൽ സമ്മർദം ഉണ്ടെങ്കിൽ, അതിന്റെ പ്രകടനവും കുറയുകയും കൂടുതൽ ഇന്ധനം ഉപയോഗിക്കുകയും ചെയ്യും.

Keywords: News, National, New Delhi, Car Mileage, Auto Tips, Automobiles, Fuel Saving Tips, Lifestyle,   Tips to Increase Car Mileage.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia