Health Tips | വർഷം മാറി, നിങ്ങൾ മാറാൻ തയ്യാറുണ്ടോ? ആരോഗ്യം കാക്കാം ഈ ചെറിയ മാറ്റങ്ങളിലൂടെ!

 


ന്യൂഡെൽഹി: (KVARTHA) മനുഷ്യശരീരത്തിന്റെ ശരിയായ പ്രവർത്തനത്തിന് ആരോഗ്യകരമായ ഹോർമോൺ സന്തുലിതാവസ്ഥ വളരെ പ്രധാനമാണെന്ന് ന്യൂട്രീഷ്യനിസ്റ്റ് മറീന റൈറ്റ്. അസന്തുലിതമായ ഹോർമോൺ ഉൽപാദനം ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം.  പുതുവത്സരത്തിൽ ജീവിത ചര്യകളിൽ വരുത്താനുദ്ദേശിക്കുന്ന വലിയ മാറ്റങ്ങളോ പുതിയ തീരുമാനങ്ങളോ അല്ല വേണ്ടതെന്നും അവർ പറഞ്ഞു. 

Health Tips | വർഷം മാറി, നിങ്ങൾ മാറാൻ തയ്യാറുണ്ടോ? ആരോഗ്യം കാക്കാം ഈ ചെറിയ മാറ്റങ്ങളിലൂടെ!


മറിച്ച് നിലവിലുള്ള ശീലങ്ങളിൽ ചെറിയ മാറ്റങ്ങൾ കൊണ്ടുവന്ന് ആരോഗ്യം കാത്തുസൂക്ഷിക്കാൻ ശ്രമിക്കുന്നതാണ് നല്ലത്. ഇത് നിങ്ങളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും രക്തസമ്മർദം കുറയ്ക്കുന്നതിനും ദഹന പ്രക്രിയ  ശരിയായി നടത്താനും ഹോർമോൺ ഉൽപാദനം സന്തുലിതാമാക്കാനും സഹായിക്കും. ലളിതമായി നമുക്ക് ചെയ്യാൻ സാധിക്കുന്ന ചില മാറ്റങ്ങളെ കുറിച്ചും അവർ വിശദീകരിച്ചു.

* സൂര്യനമസ്കാരം:  

നമ്മുടെ കണ്ണുകളെയും ശരീരത്തെയും സൂര്യപ്രകാശത്തിലേക്ക് തുറക്കുന്നതിലൂടെ നമ്മുടെ ജൈവ ഘടികാരത്തിന്റെ പ്രവർത്തനത്തെയും ശരീരത്തിന്റെ ഹോർമോൺ ഉൽപാദനത്തെയും നിയന്ത്രിക്കാൻ സഹായിക്കും. 

* പ്രഭാതഭക്ഷണത്തിൽ പ്രോട്ടീൻ വർധിപ്പിക്കുക: 

പ്രോട്ടീൻ അടങ്ങിയ പ്രഭാതഭക്ഷണം ശീലമാക്കുക. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണ നിലയിലാക്കാനും ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താനും ആസക്തി കുറയ്ക്കാനും സഹായിക്കുന്നു.

* കാപ്പി കുടിക്കുന്നത് പ്രഭാതഭക്ഷണത്തിന് ശേഷമാക്കുക: 

ദിവസവും രാവിലെ നമ്മൾ ആവർത്തിക്കുന്ന ഒരു തെറ്റായ ശീലമാണ് പ്രഭാതഭക്ഷണത്തിന് മുമ്പ് കാപ്പി കുടിക്കുക എന്നത്. എന്നാൽ ഇത് പ്രഭാതഭക്ഷണത്തിന് ശേഷമാണ് ചെയ്യേണ്ടത്. അങ്ങനെയാവുമ്പോൾ ഇത് കോർട്ടിസോളിന്റെ അളവും രക്തത്തിലെ പഞ്ചസാരയുടെ അളവും നിയന്ത്രിക്കാൻ സഹായിക്കും. 

* പല്ലു തേപ്പ് കുളിക്കുന്നതിന് മുമ്പാക്കുക:  

ഇത്  രക്തചംക്രമണം ശരിയായ രീതിയിൽ  നടക്കുന്നതിനും ലിംഫറ്റിക് സിസ്റ്റത്തെ ഉത്തേജിപ്പിക്കുന്നതിനും
സഹായിക്കും. 

* വെള്ളത്തിൽ ധാതുക്കൾ ചേർക്കുക: 

ആര്യോഗ്യം മെച്ചപ്പെടുത്തുന്ന ധാതുക്കൾ അല്ലെങ്കിൽ അൽപം  ഉപ്പ് നമ്മൾ കുടിക്കുന്ന വെള്ളത്തിൽ ചേർക്കുന്നത് ഇലക്ട്രോലൈറ്റ് ബാലൻസ് നിലനിർത്താനും ഹോർമോണുകളുടെ ഉൽപാദനം നിയന്ത്രിക്കാനും സഹായിക്കുന്നു.

* ഭക്ഷണത്തിന് ശേഷം നടക്കുക: 

ഭക്ഷണത്തിന് ശേഷം ഒരു പത്ത് മിനിറ്റ് നടത്തം ദഹനം വർധിപ്പിക്കാനും വയറുവേദന, ഭക്ഷണം കഴിച്ച ശേഷമുള്ള ക്ഷീണം എന്നിവ കുറയ്ക്കാനും സഹായിക്കുന്നു.

* തൈര് ശീലമാക്കുക: 

തൈര് പോലുള്ള പുളിയുള്ള പദാർത്ഥങ്ങൾ കുടലിലെ മൈക്രോബയോം വർധിപ്പിക്കാനും അതുവഴി ഹോർമോൺ സന്തുലിതാവസ്ഥ നിലനിർത്താനും സഹായിക്കുന്നു.

* മഗ്നീഷ്യം വർധിപ്പിക്കുക: 

ഹോർമോൺ നിയന്ത്രണത്തിന് മഗ്നീഷ്യം സഹായിക്കുന്നു. ദൈനംദിന ഭക്ഷണത്തിൽ മഗ്നീഷ്യത്തിന്റെ അളവ് വർധിപ്പിക്കുന്നത് ആരോഗ്യകരമായ ശീലമാണ്. 

* നീല വെളിച്ചം രാത്രിയിൽ ഒഴിവാക്കുക:  

ശരീരത്തിന്റെ ജൈവ ഘടികാരത്തെ തടസപ്പെടുത്തുകയും ശരീരത്തിലെ കോർട്ടിസോളിന്റെ അളവ് വർധിപ്പിക്കുകയും ചെയ്യുന്നതാണ് ഇത്തരം വെളിച്ചം.  വൈകുന്നേരങ്ങളിൽ ഓവർഹെഡ് ലൈറ്റുകൾ ഡിം ആയി സൂക്ഷിക്കാനും ആമ്പർ ലൈറ്റുകൾ തിരഞ്ഞെടുക്കാനും നിർദേശിക്കുന്നു.

* ഡിജിറ്റൽ ഉപകരണങ്ങളുടെ ഉപയോഗം പരിമിതപ്പെടുത്തുക:  

ഡിജിറ്റൽ ഉപകരണങ്ങളുടെ നിരന്തരമായ ഉപയോഗം ശരീരത്തിനെ ദോഷകരമായി ബാധിക്കും. ഇത് കുറയ്ക്കുന്നത് സമ്മർദം കുറയ്ക്കുന്നതിനും ഹോർമോൺ സന്തുലിതാവസ്ഥ നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു.

Keywords: News, Malayalam, National, Health, Lifestyle, Health Tips, Health, Lifestyle, Diseases, Tiny habits that will transform your hormone health
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia