SWISS-TOWER 24/07/2023

Apple Store | കാത്തിരിപ്പ് അവസാനിച്ചു! രാജ്യത്തെ ആദ്യത്തെ ആപ്പിൾ സ്റ്റോർ മുംബൈയിൽ തുറന്നു; ഔദ്യോഗിക ഉദ്‌ഘാടനത്തിന് മുമ്പേ നീണ്ട ക്യൂ

 


ADVERTISEMENT

മുംബൈ: (www.kvartha.com) ഐഫോൺ നിർമാതാക്കളായ ആപ്പിൾ തങ്ങളുടെ ആദ്യത്തെ സ്റ്റോർ ഇന്ത്യയിൽ തുറന്നു. ആളുകളുടെ നീണ്ട ക്യൂവിനും ഉച്ചത്തിലുള്ള ആർപ്പുവിളിക്കും കോടിക്കണക്കിന് സെൽഫികൾക്കും നടുവിൽ മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്സിൽ സിഇഒ ടിം കുക്ക് സ്റ്റോർ ഉദ്ഘാടനം ചെയ്തു. 20,000 ചതുരശ്ര അടി വിസ്തൃതിയിലാണ് സ്റ്റോർ നിർമിച്ചിരിക്കുന്നത്. പുനരുപയോഗിക്കാവുന്ന ഊർജത്തിലാണ് ആപ്പിൾ സ്റ്റോറിന്റെ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ചൈനീസ്, ദക്ഷിണ കൊറിയൻ നിർമാതാക്കൾ ആധിപത്യം പുലർത്തുന്ന ഇന്ത്യയിലെ സ്മാർട്ട്‌ഫോൺ വിപണിയിൽ ആപ്പിളിന് നിലവിൽ ഏകദേശം നാല് ശതമാനം വിഹിതമുണ്ട്.

Apple Store | കാത്തിരിപ്പ് അവസാനിച്ചു! രാജ്യത്തെ ആദ്യത്തെ ആപ്പിൾ സ്റ്റോർ മുംബൈയിൽ തുറന്നു; ഔദ്യോഗിക ഉദ്‌ഘാടനത്തിന് മുമ്പേ നീണ്ട ക്യൂ

ആപ്പിൾ ഇന്ത്യയിൽ 25 വർഷം പൂർത്തിയാക്കുന്ന വേളയിലാണ് സ്റ്റോർ തുറന്നിരിക്കുന്നത്. കമ്പനിയുടെ ഇന്ത്യയിലെ രണ്ടാമത്തെ റീട്ടെയിൽ സ്റ്റോർ വ്യാഴാഴ്ച ദേശീയ തലസ്ഥാനമായ ഡെൽഹിയിൽ തുറക്കും. ഇന്ത്യൻ വിപണിയിൽ ആപ്പിൾ വളരെ ആവേശത്തിലാണ്. ഇതാണ് ആദ്യത്തെ ആപ്പിൾ സ്റ്റോർ ലോഞ്ചിംഗിനായി ആപ്പിൾ സിഇഒ ടിം കുക്ക് തന്നെ ഒരു ദിവസം മുമ്പ് ഇന്ത്യയിലെത്തിയത്. ഉൽപ്പന്ന വിൽപന, സേവനങ്ങൾ, ആക്‌സസറികൾ എന്നിവയ്‌ക്കായി ഏകജാലകമായി പ്രവർത്തിച്ചുകൊണ്ട് ഉപഭോക്താക്കൾക്ക് മികച്ച അനുഭവം പ്രദാനം ചെയ്യുന്നതിനാണ് ആപ്പിൾ സ്റ്റോർ ലക്ഷ്യമിടുന്നത്. ഈ സ്റ്റോറുകൾ വാസ്തുവിദ്യാ വിസ്മയങ്ങൾ കൂടിയാണ്.
Aster mims 04/11/2022

Apple Store | കാത്തിരിപ്പ് അവസാനിച്ചു! രാജ്യത്തെ ആദ്യത്തെ ആപ്പിൾ സ്റ്റോർ മുംബൈയിൽ തുറന്നു; ഔദ്യോഗിക ഉദ്‌ഘാടനത്തിന് മുമ്പേ നീണ്ട ക്യൂ

ഇന്ത്യയിൽ ആപ്പിളിന്റെ സ്റ്റോറുകൾ തുറക്കുന്നത് പൊതുജനങ്ങളിൽ വലിയ ആവേശം സൃഷ്ടിച്ചു, പ്രത്യേകിച്ച് ആപ്പിൾ ഉപകരണങ്ങൾ ഉപയോഗിക്കുന്നവർക്കിടയിൽ. രാവിലെ 11 മണിക്ക് ഷെഡ്യൂൾ ചെയ്ത ഔദ്യോഗിക ഉദ്ഘാടനത്തിന് മണിക്കൂറുകൾക്ക് മുമ്പ് തന്നെ ആപ്പിൾ പ്രേമികൾ ബികെസി സ്റ്റോറിന് പുറത്ത് നീണ്ട ക്യൂവിൽ കാത്തിരിക്കുകയായിരുന്നു. ഇതിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. അമേരിക്കയും ചൈനയും തമ്മിലുള്ള ബന്ധം വഷളായിരിക്കുന്ന സമയത്ത് ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ആപ്പിൾ പ്രധാന വിപണി എന്ന നിലയിൽ ഇന്ത്യയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.


Keywords: Mumbai-News, National, National-News, News, Apple Store, Mumbai, Inauguration, Technology, Delhi,   Tim Cook Opens India's First Apple Store.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia