Tihar jail | 'വളരെ ഏകാന്തത അനുഭവിക്കുന്നു, ഒന്നോ രണ്ടോ തടവുകാരെ സെല്ലിലേക്ക് അയക്കണം', തീഹാർ ജയിൽ സൂപ്രണ്ടിന് തടവറയിൽ കഴിയുന്ന മുൻ മന്ത്രിയുടെ കത്ത്; ആവശ്യം അംഗീകരിച്ച ഉദ്യോഗസ്ഥന് നോട്ടീസ്
May 15, 2023, 12:05 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെൽഹി: (www.kvartha.com) ആം ആദ്മി പാർട്ടിയുടെ മുതിർന്ന നേതാവും മുൻ മന്ത്രിയുമായ സത്യേന്ദർ ജെയിൻ കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ ഇപ്പോൾ തിഹാർ ജയിലിലാണ്. അതിനിടെ, ഒരു കത്തിന്റെ പേരിൽ അദ്ദേഹം വീണ്ടും വിവാദത്തിൽ പെട്ടിരിക്കുകയാണ്. 'വളരെ ഏകാന്തത അനുഭവിക്കുന്നു, അതിനാൽ മറ്റ് ഒന്നോ രണ്ടോ തടവുകാരെ തന്റെ സെല്ലിലേക്ക് അയയ്ക്കണം', എന്നായിരുന്നു തിഹാർ ജയിൽ നമ്പർ ഏഴിന്റെ സൂപ്രണ്ടിന് അദ്ദേഹം കത്ത് നൽകിയത്.
'മെയ് 11നാണ് സത്യേന്ദ്ര ജെയിൻ ഈ കത്ത് എഴുതിയത്. തനിച്ചായിരിക്കരുതെന്ന് മനോരോഗ വിദഗ്ധൻ ഉപദേശിച്ചതായി സത്യേന്ദർ ജെയിൻ എഴുതിയ കത്തിൽ പറയുന്നു. സത്യേന്ദ്രയുടെ ആവശ്യപ്രകാരം ജയിൽ സൂപ്രണ്ട് രണ്ട് തടവുകാരെ അദ്ദേഹത്തിന്റെ സെല്ലിലേക്ക് മാറ്റി. എന്നാൽ, ഈ വിവരം തിഹാർ ജയിലിലെ മുതിർന്ന ഉദ്യോഗസ്ഥർ അറിഞ്ഞയുടൻ അവർ സത്യേന്ദർ ജെയിനിന്റെ സെല്ലിൽ നിന്ന് തടവുകാരെ തിരിച്ചയച്ചു', റിപ്പോർട്ടുകൾ പറയുന്നു.
അതേസമയം, തടവുകാരെ സത്യേന്ദർ ജെയിനിന്റെ സെല്ലിലേക്ക് അയച്ച ജയിൽ ഉദ്യോഗസ്ഥനെതിരെ തിഹാർ ജയിൽ അഡ്മിനിസ്‌ട്രേഷൻ നടപടി ആരംഭിച്ചു. അദ്ദേഹത്തിന് നോട്ടീസ് നൽകിയതായാണ് വിവരം. സത്യേന്ദ്രയുടെ സെല്ലിലേക്ക് തടവുകാരെ അയച്ചതിലൂടെ തിഹാർ ജയിൽ സൂപ്രണ്ട് ജയിൽ ചട്ടങ്ങൾ ലംഘിച്ചുവെന്നും ഇക്കാര്യത്തിൽ മുതിർന്ന ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ചില്ലെന്നും ആരോപണമുണ്ട്.
Keywords: News, National, New Delhi, Tihar, Jail, Notice, Tihar jail superintendent gets notice for shifting 2 inmates to Satyendar Jain's cell.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.