അഴിമതി: ആയുധ ഇടപാട് ചട്ടം കര്‍ക്കശമാക്കും-എ.കെ.ആന്റണി

 


ന്യൂഡല്‍ഹി: വര്‍ധിക്കുന്ന അഴിമതി കണക്കിലെടുത്ത് ആയുധങ്ങളും മറ്റു സാമഗ്രികളും വാങ്ങുന്നത് സംബന്ധിച്ച ചട്ടം കൂടുതല്‍ കര്‍ക്കശമാക്കുമെന്ന് പ്രതിരോധ മന്ത്രി എ.കെ. ആന്റണി. അഴിമതിക്ക് തടയിടാന്‍ യുദ്ധസാമഗ്രികള്‍ ഇന്ത്യയില്‍ വികസിപ്പിക്കാനും നിര്‍മിക്കാനുമുള്ള നടപടി വേഗത്തിലാക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ഡല്‍ഹിയില്‍ ഡി.ആര്‍.ഡി.ഒ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു ആന്റണി.

പടക്കോപ്പുകളും മറ്റ് സാമഗ്രികളും ഇവിടത്തന്നെ നിര്‍മിക്കുന്നതിന് സായുധസേനയും സര്‍ക്കാറും പ്രതിരോധ ഗവേഷണ വിഭാഗവും വ്യവസായികളും ഒരുമിച്ചു നീങ്ങണം. സര്‍കാര്‍ ഇക്കാര്യത്തില്‍ പൊതുസ്വകാര്യ മേഖലക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കും. ഇതിനു തക്കവിധം നയങ്ങളില്‍ മാറ്റം വരുത്താന്‍ ശ്രമിക്കും.
അഴിമതി: ആയുധ ഇടപാട് ചട്ടം കര്‍ക്കശമാക്കും-എ.കെ.ആന്റണി

സര്‍ക്കാര്‍ എത്ര ശ്രമിച്ചിട്ടും പ്രതിരോധ ഇടപാടുകളില്‍ അഴിമതി നടക്കുന്നുണ്ടെന്നത് ദുഖകരമാണ്. എന്നാല്‍ ആരോപണങ്ങളുടെ നിജസ്ഥിതി അറിയാതെ സര്‍ക്കാറിന് മുന്നോട്ടു നീങ്ങാന്‍ സാധിക്കില്ല. നികുതിപ്പണത്തില്‍നിന്ന് ഒരുചില്ലിക്കാശു പോലും പാഴാവുന്നത് താങ്ങാനാവില്ലെന്നും കുറ്റക്കാരെ ശിക്ഷിക്കുന്നതിന് സാധ്യമായതെല്ലാം ചെയ്യുമെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.

ഹെലികോപ്ടര്‍ ഇടപാടിലെ കോഴ വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് ആന്റണിയുടെ പരാമര്‍ശങ്ങള്‍. വ്യാഴാഴ്ച ആരംഭിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ കോപ്ടര്‍ കോഴ പ്രധാന വിഷയമാക്കി ഉയര്‍ത്തിക്കൊണ്ടുവരാന്‍ പ്രതിപക്ഷം ഒരുങ്ങുകയാണ്.

SUMMARY: Regretting that corrupt practices were happening despite taking precautions, Defense Minister AK Antony on Wednesday said the government will further tighten norms to prevent controversies such as the VVIP chopper deal and rely less on imports.The Minister said indigenisation of military hardware is the 'ultimate answer' to avoid controversies such as the chopper scam and asked the armed forces to change their mindset of relying on imports to meet operational requirements.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia