മൃഗശാ­ലാ ജീ­വ­ന­ക്കാര­നെ പു­ലി ക­ടിച്ചു­കൊന്നു

 


ADVERTISEMENT

മൃഗശാ­ലാ ജീ­വ­ന­ക്കാര­നെ പു­ലി ക­ടിച്ചു­കൊന്നു
മം­ഗ­ലാ­പുരം: പി­ലി­ക്കു­ള­ മൃ­ഗ­ശാലയി­ലെ ജീ­വ­ന­ക്കാര­നെ പു­ലി ക­ടിച്ചു­കൊ­ന്നു. ചൊ­വ്വാഴ്­ച അര്‍ധരാ­ത്രി­യോ­ടെ­യാ­ണ് സംഭ­വം ന­ട­ന്നത്. പി­ലി­ക്കു­ള നി­സര്‍­ഗ­ധാ­മ­യി­ലെ ജീ­വ­ന­ക്കാ­രന്‍ കു­ശ­ല­പ്പ ഗൗ­ഡ­യാ­ണ് മ­രി­ച്ച­ത്.
ഭക്ഷ­ണം കൊ­ടു­ക്കാന്‍ കൂ­ട്ടില്‍ ക­യ­റി­യ­തി­നി­ട­യി­ലാ­ണ് കു­ശ­ലപ്പ­യെ പു­ലി ആ­ക്ര­മി­ച്ചത്. ചൊ­വ്വാഴ്­ച ഉ­ച്ച­മു­തല്‍ രാ­ജ എ­ന്ന പു­ലി അ­സ്വ­സ്ഥ­ത പ്ര­ക­ട­പ്പി­ച്ചി­രുന്നു. ആ­രോ­ഗ്യ­നി­ല­യ്­ക്ക് മാ­റ്റ­മു­ണ്ടാ­യ­പ്പോള്‍ മൃ­ഗ­ഡോ­ക്ട­റെ­ത്തി പരി­ശോ­ധി­ച്ച് മ­രുന്നും നല്‍­കി­യി­രു­ന്നു.

രാ­ത്രി 11 മണി­യോ­ടെ­യാ­ണ് കു­ശ­ല­പ്പ പു­ലി­ക്ക് ഭ­ക്ഷ­ണ­വു­മാ­യി ചെ­ന്നത്. ഏ­റെ നേ­രം ക­ഴി­ഞ്ഞിട്ടും ഇ­യാ­ളെ കാ­ണാ­താ­യ­പ്പോള്‍ വാ­ച്ച്മാന്‍ പു­ലി­ക്കൂ­ട്ടില്‍ ടോര്‍­ച്ച­ടി­ച്ച് നോ­ക്കി­യ­പ്പോ­ഴാ­ണ് കു­ശ­ല­പ്പ മ­രി­ച്ച് കി­ട­ക്കു­ന്നതായി ക­ണ്ടത്. ക­ഴു­ത്തി­നാ­ണ് പു­ലി­യു­ടെ ക­ടി­യേ­റ്റത്.

Keywords: Tiger, Employee, Attack, Pilikula, Mangalore, National
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia