Tiger Attack | തിരുപ്പതി ക്ഷേത്ര ദര്‍ശനത്തിനെത്തിയ 3 വയസുകാരനെ പുലി ആക്രമിച്ചു; സംഭവത്തിന് പിന്നാലെ പുതിയ ഉത്തരവിറക്കി വനംവകുപ്പ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഹൈദരാബാദ്: (www.kvartha.com) തിരുപ്പതി ക്ഷേത്ര ദര്‍ശനത്തിനെത്തിയ കുട്ടിക്ക് നേരെ പുലിയുടെ ആക്രമണം. മൂന്ന് വയസുകാരനെയാണ് പുലി ആക്രമിച്ചത്. കാനനപാതയിലൂടെ ക്ഷേത്രത്തിലേക്ക് പോകുംവഴിയാണ് ആക്രമണം ഉണ്ടായത്. 

ഗുരുതരമായി പരുക്കേറ്റ കൗഷിക് എന്ന കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ മുഖത്തും കൈക്കും കാലിനും പരുക്കേറ്റിട്ടുണ്ട്. കൗഷിനെ ആദ്യം തിരുപ്പതി ദേവസ്വം ആശുപത്രിയിലേക്കും അവിടെ നിന്ന് പത്മാവതിയിലെ ആശുപത്രിയിലേക്കും മാറ്റി. 

ക്ഷേത്രത്തിലേക്കുള്ള നടപ്പാതയിലെ ഏഴാം മൈലില്‍ വച്ചാണ് പുലിയുടെ ആക്രമണം ഉണ്ടായത്. കൗഷികിന്റെ കുടുംബം ഹനുമാന്‍ ക്ഷേത്രത്തിന് സമീപം വിശ്രമിക്കുന്നതിനിടെ പുലി എത്തുകയായിരുന്നു. കുട്ടിയെ കടിച്ചെടുത്ത് പുലി കാട്ടിലേക്ക് ഓടിയതോടെ ആളുകള്‍ ബഹളം വയ്ക്കുകയും കല്ലെടുത്ത് എറിയുകയും ചെയ്തു. ഇതോടെ കുട്ടിയെ ഉപേക്ഷിച്ച് പുലി കാട്ടില്‍ മറഞ്ഞു. 

സംഭവത്തിന് പിന്നാലെ വനംവകുപ്പ് പുതിയ ഉത്തരവിറക്കി. തീര്‍ഥാടകര്‍ പകല്‍ സമയത്ത് മാത്രമേ ദര്‍ശനത്തിന് വരാവൂവെന്നാണ് ഉത്തരവില്‍ പറയുന്നത്.
Aster mims 04/11/2022

Tiger Attack | തിരുപ്പതി ക്ഷേത്ര ദര്‍ശനത്തിനെത്തിയ 3 വയസുകാരനെ പുലി ആക്രമിച്ചു; സംഭവത്തിന് പിന്നാലെ പുതിയ ഉത്തരവിറക്കി വനംവകുപ്പ്


Keywords:  News,National,National-News, Tiger, Attack, Boy, Forest Department, Child, Tirupati, Injured, Temple, Tiger attacked three-year-old boy who was visiting Tirupati.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia