Suspended | എ സി കോചില്‍ സീറ്റ് നല്‍കാമെന്ന വ്യാജേന വിളിച്ചുകൊണ്ടുപോയി ജര്‍മന്‍ യുവതിയെ പീഡിപ്പിച്ചെന്ന് പരാതി; ടി ടി ഇ ക്ക് സസ്‌പെന്‍ഷന്‍
Dec 22, 2022, 14:04 IST
ജയ്പൂര്‍: (www.kvartha.com) ട്രെയിന്‍ യാത്രയ്ക്കിടെ യുവതിയെ ട്രാവലിംഗ് ടികറ്റ് എക്‌സാമിനര്‍ (ടി ടി ഇ) പീഡിപ്പിച്ചതായി പരാതി. 25കാരിയായ ജര്‍മന്‍ യുവതിയാണ് റെയില്‍വേയുടെ ഓണ്‍ലൈന്‍ പോര്‍ടലില്‍ പീഡനപരാതി നല്‍കിയത്. ഡിസംബര്‍ 16 ന് ആണ് യുവതി പരാതി നല്‍കിയത്. ജയ്പൂരില്‍ നിന്ന് അജ്മീറിലേയ്ക്ക് യാത്ര ചെയ്യുന്നതിനിടെ ഡിസംബര്‍ 13നാണ് പരാതിക്കിടയാക്കിയ സംഭവമുണ്ടായത്.
ജെനറല്‍ കംപാര്‍ട്‌മെന്റില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിയോട് എ സി കോചില്‍ സീറ്റ് നല്‍കാമെന്ന വ്യാജേന വിളിച്ചുവരുത്തി ടി ടി ഇ പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. യുവതിയുടെ പരാതി റെയില്‍വേ ജയ്പൂര്‍ ജി ആര്‍ പിക്ക് കൈമാറി. തുടര്‍ന്ന് ടി ടി ഇ വിശാല്‍ സിംഗ് ശെഖാവതിനെ സസ്‌പെന്‍ഡ് ചെയ്തു. ഇയാളെ ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് അറിയിച്ചു. മജിസ്‌ട്രേറ്റിന് മുന്നില്‍ കഴിഞ്ഞ ദിവസം യുവതി മൊഴി നല്‍കിയിട്ടുണ്ട്.
Keywords: Ticket Examiner Molests German Woman On Train, Suspended: Cops, Jaipur, News, Molestation, Complaint, Police, Woman, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.