Minister | മദ്യലഹരിയില്‍ യാത്രക്കാരിയുടെ തലയിലേക്ക് മൂത്രമൊഴിച്ചെന്ന സംഭവം; ടിടിഇയെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു

 


ന്യൂഡെല്‍ഹി: (www.kvartha.com) മദ്യലഹരിയില്‍ യാത്രക്കാരിയുടെ തലയിലേക്ക് മൂത്രമൊഴിച്ചെന്ന സംഭവത്തില്‍ ടിടിഇയെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. ബിഹാര്‍ സ്വദേശിയായ മുന്നാ കുമാറിനെയാണ് സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടത്. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ആണ് ഇക്കാര്യം അറിയിച്ചത്.

മുന്നാ കുമാര്‍ റെയില്‍വേയെ ഒന്നടങ്കം അപകീര്‍ത്തിപ്പെടുത്തിയതായി മന്ത്രി പറഞ്ഞു. ഒരു തരത്തിലും ഇത്തരം പ്രവൃത്തികള്‍ അനുവദിച്ചുകൊടുക്കാനാകില്ലെന്നും ഒരു ദയയുമില്ലാത്ത നടപടി കൈക്കൊണ്ടുവെന്നും റെയില്‍വേ മന്ത്രി വ്യക്തമാക്കി.

Minister | മദ്യലഹരിയില്‍ യാത്രക്കാരിയുടെ തലയിലേക്ക് മൂത്രമൊഴിച്ചെന്ന സംഭവം; ടിടിഇയെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു

ഒരു റെയില്‍വേ ജീവനക്കാരന്റെ പെരുമാറ്റത്തിന് വിരുദ്ധമായതിനാല്‍ ജോലിയില്‍നിന്ന് നീക്കം ചെയ്തതായി മുന്നാ കുമാറിന് റെയില്‍ അധികൃതര്‍ അയച്ച കത്തില്‍ പറയുന്നു.

കൊല്‍കത-അമൃത്സര്‍ അകാല്‍ തഖ്ത് എക്സ്പ്രസില്‍ ഭര്‍ത്താവിനൊപ്പം യാത്ര ചെയ്ത സ്ത്രീക്ക് നേരെയാണ് ഞായറാഴ്ച രാത്രി അതിക്രമം ഉണ്ടായത്. ലക്നൗവിലെ ചാര്‍ബാഗ് റെയില്‍വേ സ്റ്റേഷനിലെത്തുന്നതിന് മുമ്പാണ് സംഭവം. താഴത്തെ ബെര്‍തില്‍ കിടക്കുകയായിരുന്ന യാത്രക്കാരിയുടെ തലയിലേക്ക് മദ്യലഹരിയില്‍ മുന്നാ കുമാര്‍ മൂത്രമൊഴിക്കുകയായിരുന്നു. ഇവര്‍ ബഹളം വെച്ചതോടെ സഹയാത്രികര്‍ ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. സംഭവ ദിവസം മുന്നാ കുമാര്‍ ലീവിലായിരുന്നുവെന്നാണ് പറയുന്നത്.

Keywords:  Ticket Checker Pees On Woman Passenger, Railway Minister Sacks Him, New Delhi, News, Liquor, Railway, Letter, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia