Criticized | ജോര്‍ജിന്റെ സ്വഭാവം എല്ലാവര്‍ക്കുമറിയാം, നിയന്ത്രിക്കണമെന്ന അഭിപ്രായമുണ്ട്; നിവൃത്തികേട് കൊണ്ടാണ് പ്രതികരിക്കേണ്ടിവന്നതെന്നും തുഷാര്‍ വെള്ളാപ്പള്ളി
Mar 5, 2024, 12:39 IST
ന്യൂഡെല്‍ഹി: (KVARTHA) പത്തനംതിട്ടയില്‍ തന്നെ സ്ഥാനാര്‍ഥിയാക്കാതിരിക്കാന്‍ ഇടപെട്ടെന്ന് പി സി ജോര്‍ജ് ആരോപണമുന്നയിച്ചതിനുപിന്നാലെ ഡെല്‍ഹിയില്‍ കേന്ദ്രനേതൃത്വത്തെ കണ്ട് ബി ഡി ജെ എസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. ബി ജെ പി ദേശീയ പ്രസിഡന്റ് ജെ പി നഡ്ഡയുമായി കൂടിക്കാഴ്ച നടത്തിയ വിവരവും വാര്‍ത്താസമ്മേളനത്തില്‍ തുഷാര്‍ വ്യക്തമാക്കി. താന്‍ അടുത്തിടെ ബി ജെ പി യില്‍ ചേര്‍ന്ന പി സി ജോര്‍ജിനെതിരെ പാര്‍ടിക്ക് പരാതി നല്‍കിയിട്ടില്ലെന്നും തുഷാര്‍ അറിയിച്ചു.
ജോര്‍ജിന്റെ സ്വഭാവം കേരളത്തില്‍ എല്ലാവര്‍ക്കുമറിയാം. എന്നാല്‍ അദ്ദേഹം സ്വയം തിരുത്തുമെന്ന് പ്രതീക്ഷയില്ല. പി സി ജോര്‍ജിനെ നിയന്ത്രിക്കണമെന്ന അഭിപ്രായമുണ്ട്. നിവൃത്തികെട്ടതുകൊണ്ടാണ് തനിക്ക് പ്രതികരിക്കേണ്ടിവന്നതെന്നും തുഷാര്‍ പറഞ്ഞു. പത്തനംതിട്ട വിജയ സാധ്യതയുള്ള മണ്ഡലമാണെന്ന് പറഞ്ഞ തുഷാര്‍ അനില്‍ ആന്റണി ബി ജെ പി യുടെ ദേശീയനേതൃത്വത്തിലുള്ള ആളാണെന്നും അതുകൊണ്ടുതന്നെ പി സി ജോര്‍ജ് അനില്‍ ആന്റണിയെ പരിചയപ്പെടുത്തേണ്ട ഒരാവശ്യവുമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ലോക് സഭാ തിരഞ്ഞെടുപ്പില്‍ ബി ഡി ജെ എസ് നാലുസീറ്റില്‍ മത്സരിക്കുമെന്നും സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകില്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. കോട്ടയം, മാവേലിക്കര, ഇടുക്കി മണ്ഡലങ്ങളിലാണ് മത്സരിക്കുക. ആലത്തൂര്‍ മണ്ഡലത്തിനുപകരം ചാലക്കുടിയോ എറണാകുളമോ ചോദിച്ചിട്ടുണ്ട്. ബി ജെ പി ആവശ്യപ്പെട്ടാല്‍ താന്‍ കോട്ടയത്ത് മത്സരിക്കുമെന്നും തുഷാര്‍ പറഞ്ഞു.

Keywords: Thushar Vellapplly Criticized PC George, New Delhi, News, Thushar Vellapplly, Criticized, PC George, Politics, Press Meet, Complaint, Allegation, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.