MS Dhoni | മുന്‍ ഇന്‍ഡ്യന്‍ താരം ശ്രീശാന്തിനെ പുറകിലിരുത്തി ബൈക് ഓടിക്കുന്ന ധോണിയുടെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

റാഞ്ചി: (www.kvartha.com) സമൂഹ മാധ്യമങ്ങളില്‍ ഇപ്പോഴത്തെ ചര്‍ചാ വിഷയം ഇന്‍ഡ്യന്‍ ക്രികറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയുടെ പഴയൊരു വീഡിയോയാണ്. ധോണിക്ക് ബൈകുകളോട് വളരെ അധികം ഇഷ്ടമാണെന്ന കാര്യം എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഇതിന് തെളിവാണ് ധോണിയുടെ റാഞ്ചിയിലെ ഫാം ഹൗസിലുള്ള ബൈകുകളുടെ വലിയ ശേഖരം. ഇടയ്ക്കിടെ താരം ബൈക് എടുത്ത് കറങ്ങാറുമുണ്ട്.

അത്തരത്തില്‍ മുന്‍ ഇന്‍ഡ്യന്‍ താരം ശ്രീശാന്തിനെ പുറകിലിരുത്തി ബൈക് ഓടിക്കുന്ന ധോണിയുടെ പഴയൊരു വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. സിഗ്‌നലില്‍ വാഹനം നിര്‍ത്തിയപ്പോള്‍ ബൈക് യാത്രികരായ ആരാധകരില്‍ ചിലര്‍ താരങ്ങളുടെ ചിത്രം മൊബൈല്‍ ഫോണില്‍ പകര്‍ത്തുന്നതും ദൃശ്യങ്ങളില്‍ കാണാം.

എം എസ് ധോണിയുടെ നേതൃത്വത്തില്‍ വീണ്ടുമൊരു ഐപിഎലിനിറങ്ങിയ ചെന്നൈ സൂപര്‍ കിങ്‌സ് കിരീടനേട്ടവുമായാണ് ഇത്തവണ സീസണ്‍ അവസാനിപ്പിച്ചത്. അടുത്ത സീസണിലും ചെന്നൈയെ നയിക്കാന്‍ ധോണിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ചെന്നൈയ്‌ക്കൊപ്പം ഒരു സീസണ്‍ കൂടി കളിക്കാന്‍ കഠിനാധ്വാനം ചെയ്യുമെന്ന് ധോണി അടുത്തിടെ പറയുകയും ചെയ്തിരുന്നു.

MS Dhoni | മുന്‍ ഇന്‍ഡ്യന്‍ താരം ശ്രീശാന്തിനെ പുറകിലിരുത്തി ബൈക് ഓടിക്കുന്ന ധോണിയുടെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍

'വിരമിക്കല്‍ പ്രഖ്യാപിക്കാനുള്ള ഏറ്റവും മികച്ച സമയം ഇതാണ്. എന്നാല്‍ ഈ വര്‍ഷം ഞാന്‍ പോകുന്നിടത്തെല്ലാം ഉള്ള ഈ സ്‌നേഹം കാണുമ്പോള്‍ നന്ദി പറയാനാണ് എനിക്കു തോന്നുന്നത്. ഒന്‍പതു മാസത്തോളം കഠിനാധ്വാനം ചെയ്ത് ഒരു സീസണ്‍ കൂടി ഐപിഎല്‍ കളിക്കണമെന്ന കാര്യം ബുദ്ധിമുട്ടേറിയതാണ്. എനിക്ക് തീരുമാനമെടുക്കാന്‍ ആറ് ഏഴ് മാസങ്ങള്‍ സമയമുണ്ട്. ആരാധകര്‍ക്ക് വേണ്ടി എനിക്ക് അതു ചെയ്യണം.' എന്ന് ഐപിഎല്‍ കിരീട നേട്ടത്തിനു ശേഷം ധോണി പറഞ്ഞിരുന്നു.

Keywords:  Throwback to when MS Dhoni rode his bike through the streets of Chennai with S Sreesanth, Jharkhand, News, MS Dhoni, Bike Ride, Sreesanth, Social Media, IPL, Winner, Retirement, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia