മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനം വിഫലം; തെലങ്കാനയില്‍ കുഴല്‍ക്കിണറില്‍ വീണ 3 വയസുകാരന്‍ മരിച്ചു

 


ADVERTISEMENT

ഹൈദരാബാദ്: (www.kvartha.com 28.05.2020) തെലങ്കാനയില്‍ കുഴല്‍ക്കിണറില്‍ വീണ മൂന്നു വയസുകാരന്‍ മരിച്ചു. മണിക്കൂറുകള്‍ നീണ്ട രക്ഷാ ദൗത്യം പരാജയപ്പെട്ടു. ഒടുവില്‍ കുട്ടിയുടെ മൃതദേഹമാണ് പുറത്തെടുക്കാനായത്. ഏകദേശം 17 അടിയോളം ആഴത്തിലാണ് കുട്ടിയെ കണ്ടെത്തിയത്. മേധക് ജില്ലയില്‍ ബുധനാഴ്ച വൈകിട്ട് കുഴല്‍ക്കിണറില്‍ വീണ മൂന്നു വയസുകാരന്‍ ശ്വാസം മുട്ടി മരിക്കുകയായിരുന്നു. പൊലീസിനൊപ്പം ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ നടന്ന രക്ഷാപ്രവര്‍ത്തനത്തിന് ശേഷമാണ് കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്തത്.

മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനം വിഫലം; തെലങ്കാനയില്‍ കുഴല്‍ക്കിണറില്‍ വീണ 3 വയസുകാരന്‍ മരിച്ചു

സങ്കറെഡ്ഡി ജില്ലയിലെ പട്ടന്‍ചെരുവില്‍ ഫോട്ടോഗ്രാഫറായ ഗോവര്‍ധന്റെയും നവീനയുടെയും മകന്‍ സഞ്ജയ് സായ് വര്‍ധനാണ് മരിച്ചത്. അമ്മയുടെ അച്ഛന്‍ മംഗളി ഭിക്ഷപതിയുടെ കൃഷിയിടത്തിലുള്ള കുഴല്‍ക്കിണറില്‍ സായ് വര്‍ധന്‍ കാല്‍വഴുതി വീഴുകയായിരുന്നു. വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. കുട്ടി വീഴുന്നത് കണ്ടയുടനെ ബന്ധുക്കള്‍ സാരി ഉപയോഗിച്ച് കുട്ടിയെ പുറത്തെത്തിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.

പിന്നാലെ, പൊലീസിനൊപ്പം ദേശീയ ദുരന്ത നിവാരണ സേനയും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കു ചേര്‍ന്നു. കുട്ടിയ്ക്ക് ഓക്സിജന്‍ ലഭ്യമാക്കുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തുകയും കിണറിന് സമാന്തരമായി കുഴിയെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തിരുന്നു.

ഏറെ കുഴിച്ചിട്ടും വെള്ളം കിട്ടാത്തതിനാല്‍ ഈ കുഴല്‍ക്കിണര്‍ ഉപേക്ഷിച്ചതായിരുന്നു. ഇതേ കൃഷിയിടത്തില്‍ മറ്റൊരു കുഴല്‍ക്കിണര്‍ കുഴിച്ചെങ്കിലും അതിലും വെള്ളം കിട്ടിയിരുന്നില്ല. മുത്തച്ഛന്‍ ഒരു കുഴല്‍ക്കിണര്‍ കൃത്യമായി മൂടിയിട്ടുണ്ടോയെന്ന് പരിശോധിക്കുമ്പോഴാണ് മറ്റേ കിണറില്‍ കൊച്ചുമകന്‍ കാല്‍വഴുതി വീണതെന്ന് പൊലീസ് പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കുഴി അടയ്ക്കുകയോ സുരക്ഷാ മുന്‍കരുതലുകള്‍ ഉറപ്പാക്കുകയോ ചെയ്യാതെയാണ് ഒരു കുഴല്‍ക്കിണര്‍ ഉപേക്ഷിച്ചതെന്ന് കര്‍ഷകനായ ഗോവര്‍ദ്ധന്‍ തന്നെ സമ്മതിക്കുന്നുണ്ട്. അതേസമയം അനുമതിയില്ലാതെയാണ് കിണറുകള്‍ കുഴിച്ചതെന്ന് ജില്ലാ കളക്ടര്‍ ധര്‍മ റെഡ്ഡി അറിയിച്ചു. കുഴല്‍ക്കിണര്‍ നിര്‍മാണം നടത്തിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കളക്ടര്‍ കൂട്ടിച്ചേര്‍ത്തു.

Keywords:  News, National, Hyderabad, Telangana, Baby, Death, Borewell, Dead Body, Police, Three Year Old Who Fell in Telangana Borewell Found Dead
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia