കുഴല്‍ കിണറില്‍ വീണ 3 വയസ്സുകാരിയെ 12 മണിക്കൂറിന് ശേഷം അത്ഭുതകരമായി രക്ഷപ്പെടുത്തി
Oct 5, 2015, 15:35 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ദൗസ: (www.kvartha.com 05.10.2015) രാജസ്ഥാനിലെ ദൗസയില്‍ കുഴല്‍ക്കിണറില്‍ വീണ മൂന്നുവയസുകാരിയെ 12 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനിടെ അത്ഭുതകരമായി രക്ഷപ്പെടുത്തി. ഞായറാഴ്ച ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് വീടിനരികെയുള്ള കുഴല്‍ക്കിണറില്‍ ജ്യോതി എന്ന രണ്ടര വയസ്സുകാരി വീണത്. തൊട്ടടുത്തുള്ള വയലില്‍ പണിയെടുക്കുകയായിരുന്നു കുട്ടിയുടെ മാതാവ്. തുറന്ന സ്ഥലത്തുണ്ടായിരുന്ന കുഴല്‍ കിണര്‍ മൂടിയിരുന്നില്ല. ഒരു തുണികൊണ്ട് കുഴല്‍ക്കിണര്‍ മറച്ചുവെക്കുകയായിരുന്നു.
200 അടി താഴ്ചയുള്ള കിണറിന്റെ 50 അടിയില്‍ കുട്ടി കുടുങ്ങിക്കിടക്കുകയായിരുന്നു . ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ തിങ്കളാഴ്ച രാവിലെയാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. കിണറിനുള്ളില്‍ സ്ഥാപിച്ച ക്യാമറയിലൂടെ കുട്ടിയെ നിരീക്ഷിച്ചായിരുന്നു രക്ഷാ പ്രവര്‍ത്തനം. പൈപ്പ് വഴി കുട്ടിക്ക് ഓക്‌സിജനും ബിസ്‌ക്കറ്റും വെള്ളവും നല്‍കിയിരുന്നു.
Keywords: Three Year Old Dausa Girl Rescued After Being Trapped Inside Borewell For 12 Hours, Mother, House, National.
Also Read:
വിജയ ബാങ്ക് ജീവനക്കാരെ അന്വേഷണ പരിധിയില്‍നിന്നും ഒഴിവാക്കിയിട്ടില്ലെന്ന് പോലീസ്
Keywords: Three Year Old Dausa Girl Rescued After Being Trapped Inside Borewell For 12 Hours, Mother, House, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.