Bizzare | കളിച്ചുകൊണ്ടിരിക്കെ അടുത്തെത്തിയ പാമ്പിനെ ചവച്ചരച്ചുകൊന്ന് 3 വയസുകാരന്‍
Jun 5, 2023, 17:06 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കാണ്‍പുര്‍: (www.kvartha.com) തന്റെ അരികിലെത്തിയ പാമ്പിനെ ചവച്ചരച്ചുകൊന്ന് ഒരു ആണ്‍കുട്ടി. ഫാറൂഖാബാദ് ജില്ലയില്‍ മൊഹമ്മദാബാദ് മേഖലയിലെ മദ്നാപൂര്‍ ഗ്രാമത്തിലാണ് ഞെട്ടിപ്പിക്കുന്നതും അമ്പരപ്പിക്കുന്നതുമായ സംഭവം അരങ്ങേറിയത്.
ദിനേശ് കുമാര്‍ എന്നയാളുടെ ആയുഷ് എന്ന മൂന്നുവയസുകാരനാണ് മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ അരികിലേക്കെത്തിയ പാമ്പിനെ ചവച്ചുകൊന്നത്. കുറ്റിക്കാട്ടില്‍ നിന്ന് അടുത്തേക്കെത്തിയ പാമ്പിനെ പിടിച്ച് ചവച്ചതിനു ശേഷം കുട്ടി കരഞ്ഞു. കാഴ്ച കണ്ട് ഞെട്ടിയ മുത്തശ്ശി കുട്ടിയുടെ വായില്‍ നിന്ന് പാമ്പിനെ വലിച്ചെടുത്ത് പുറത്തിട്ടു.
പരിഭ്രാന്തരായ മാതാപിതാക്കള്‍ തുടര്‍ന്ന് ചത്ത പാമ്പിനെ പോളിബാഗിലാക്കി കുട്ടിയുമായി ആശുപത്രിയിലെത്തി. 24 മണിക്കൂര്‍ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ച കുട്ടി അപകടനില തരണം ചെയ്തതായി ഞായറാഴ്ച ഡോക്ടര്‍മാര്‍ അറിയിച്ചു.
പരിശോധനയില്‍ കുട്ടിയ്ക്ക് ആരോഗ്യപ്രശ്‌നങ്ങളില്ലെന്നും ആവശ്യമായ മരുന്നുകള്‍ നല്‍കിയിട്ടുണ്ടെന്നും സുഖമായിരിക്കുന്നതായും കുട്ടിയെ നിരീക്ഷിച്ച ജില്ലാ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ഡ്യൂടിയിലുണ്ടായിരുന്ന ഡോക്ടര്‍ മുഹമ്മദ് സലിം അന്‍സാരി പറഞ്ഞു.
Keywords: News, National, National-News, Doctor, Child, Snake, Hospital, Kanpur, Little Boy, Snake, Chewed, Farrukhabad, UP, Three-year-old boy chews snakelet to its death in UP's Farrukhabad, is fine.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

