മഹാരാഷ്ട്രയില്‍ നക്‌സല്‍ ആക്രമണം: 3 പോലീസുകാര്‍ കൊല്ലപ്പെട്ടു

 


ADVERTISEMENT

പുനെ: മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയിലുണ്ടായ  നക്‌സല്‍ ആക്രമണത്തില്‍ മൂന്ന് പോലീസുകാര്‍ കൊല്ലപ്പെട്ടു. ഗഡ്ചിരോളി ജില്ലയിലെ ഗ്യാരാബത്തിയില്‍ പട്രോളിംഗിലേര്‍പെട്ടിരുന്ന പോലീസ് സംഘത്തിന്റെ വാനിന് നേരെ നക്‌സലുകള്‍ കുഴിബോംബ് എറിയുകയായിരുന്നു. മൂന്നു പോലീസുകാര്‍ തല്‍ക്ഷണം കൊല്ലപ്പെട്ടു. എന്നാല്‍ വാനിലുണ്ടായിരുന്ന മറ്റു പോലീസുകാര്‍ക്ക് പരിക്കേറ്റതായി റിപോര്‍ട്ടില്ല.

വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഗ്യാരാപത്തിയിലെ വനമേഖലയില്‍  നക്‌സലുകളുടെ ശക്തമായ സാന്നിധ്യം ഉണ്ടെന്ന വാര്‍ത്തയെ തുടര്‍ന്ന് സ്ഥലത്ത് പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് സംഘം.  വഴിയില്‍ നക്‌സലുകള്‍ സ്ഥാപിച്ച കുഴിബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു.  ഛത്തീസ്ഗഢ് സംസ്ഥാനത്തിന്റെ അതിര്‍ത്തി പ്രദേശമാണ് ഇത്.

മഹാരാഷ്ട്രയില്‍ നക്‌സല്‍ ആക്രമണം: 3 പോലീസുകാര്‍ കൊല്ലപ്പെട്ടു

ജില്ലാ കളക്ടറും എസ്. പി ഉള്‍പെടെയുള്ള മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധനകള്‍ നടത്തിവരികയാണ്.  ക്രാക്ക് സി-60 കമാന്‍ഡോ സംഘത്തില്‍പെട്ട പോലീസുകാരാണ് ആക്രമണത്തിന് ഇരയായത്. ആക്രമണത്തിനുശേഷം നക്‌സലുകളും പോലീസും  തമ്മില്‍ വെടിവെയ്പ്പ് നടന്നതായുള്ള സ്ഥിരീകരിക്കാത്ത റിപോര്‍ട്ടുമുണ്ട്. വെടിവെയ്പില്‍ നാല് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റതായും  റിപോര്‍ട്ടില്‍ പറയുന്നു.

ഈ വര്‍ഷം ജൂണില്‍ ഗഡ്ചിരോളിയില്‍ നക്‌സലുകള്‍ നടത്തിയ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു. 2009 ല്‍ ഗഡ്ചിരോളിയില്‍ മാവോയിസ്റ്റുകള്‍ നടത്തിയ അക്രമത്തില്‍ 17 പോലീസുകാര്‍  കൊല്ലപ്പെട്ടിരുന്നു.

Also Read:
കാസര്‍കോട്ട് ഋഷിരാജ്‌സിംഗിന്റെ മിന്നല്‍ പരിശോധന

Keywords:  Pune, Maharashtra, attack, Maoists, Police, Killed, Bomb Blast, Injured, Report, Gun attack, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia