പ്രസവാവധി പ്രഖ്യാപിച്ച് വിദേശ കമ്പനി; പുരുഷന്‍മാര്‍ക്ക് മൂന്ന് മാസത്തെ ശമ്പളത്തോടുകൂടിയുള്ള അവധി ലഭിക്കും
Jul 18, 2017, 12:10 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മുംബൈ: (www.kvartha.com 18/07/2017) സ്ത്രീകള്‍ക്കുമാത്രമല്ല, ഇനി പുരുഷന്മാര്‍ക്കും പ്രസവ സംബന്ധമായ അവധി ലഭിക്കും. മുംബൈയില്‍ പ്രവര്‍ത്തിക്കുന്ന വിദേശ കമ്പനിയായ സെയില്‍സ് ഫോഴ്‌സാണ് പുതിയൊരു മാറ്റം കൊണ്ടു വന്നിരിക്കുന്നത്.
കുഞ്ഞുങ്ങളുടെ വളര്‍ച്ചയില്‍ അമ്മയെപ്പോലെ അച്ഛനും പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സെയില്‍സ് ഫോഴ്‌സ് പുരുഷന്‍മാര്‍ക്ക് അവധി നല്‍കാന്‍ തീരുമാനിച്ചത്. വിദേശത്ത് പല കമ്പനികളും നേരത്തേ തന്നെ പുരുഷന്‍മാര്‍ക്ക് പ്രസവാനുബന്ധ അവധി നല്‍കാറുണ്ട്. എന്നാല്‍, ഇന്ത്യയില്‍ ഇത്രയും ദിവസത്തെ അവധി ഒരു കമ്പനി പ്രഖ്യാപിക്കുന്നത് ആദ്യമാണ്.
അച്ഛനാവുകയെന്നത് പുരുഷന്‍മാരെ സംബന്ധിച്ചിടത്തോളം വലിയ കാര്യം തന്നെയാണ്. അവര്‍ക്ക് പ്രസവാനുബന്ധ അവധി നല്‍കുന്നത് വളരെ നല്ലകാര്യമാണ്. കമ്പനിയെ സംബന്ധിച്ചിടത്തോളം ജീവനക്കാരുടെ സന്തോഷമാണ് പ്രധാനമെന്ന് സെയില്‍സ് ഫോഴ്‌സ് എപ്ലോയീസ് സക്‌സസ് (ഇന്ത്യ) ഡയറക്ടർ ജ്ഞാനേഷ് കുമാര്‍ പറഞ്ഞു.
പുരുഷന്മാര്‍ക്കുള്ള പ്രസവാനുബന്ധ അവധി ഈയിടെ മൈക്രോസോഫ്റ്റ് ആറാഴ്ചയായി ഉയര്‍ത്തിയിരുന്നു. വര്‍ഷാദ്യം കമ്മിന്‍സ് ഇന്ത്യയും ഇതേരീതിയില്‍ പ്രസവാനുബന്ധ അവധി ഒരു മാസത്തോളമായി വര്‍ധിപ്പിച്ചു. തുടര്‍ന്നാണ് പല കമ്പനികളും ഈ രീതി പിന്‍തുടരുന്നത്. സെയില്‍സ് ഫോഴ്‌സിന് ലോകത്താകെ 25,000 ജീവനക്കാരുണ്ട്. ഇന്ത്യയില്‍ മുംബൈ കൂടാതെ ഡല്‍ഹി, ബംഗളൂരു, ഹൈദരാബാദ്, ഗുഡ്ഗാവ് എന്നിവിടങ്ങളില്‍ ഈ എഞ്ചിനീയറിങ് കമ്പനിക്ക് ശാഖകളുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Three-months maternity leave for Dubai Government employees,
Mumbai, Woman, Youth, Salary, New Delhi, Bangalore, Hyderabad, News, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.