ഗോവയില്‍ വാഹനാപകടം; 3 മലയാളികള്‍ക്ക് ദാരുണാന്ത്യം, 2 പേര്‍ക്ക് ഗുരുതരപരിക്ക്
Dec 31, 2021, 09:21 IST
ADVERTISEMENT
ഗോവ: (www.kvartha.com 31.12.2021) ഗോവയില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം. കായംകുളം ആറാട്ടുപുഴ സ്വദേശികളാണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് ഇവര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പെടുകയായിരുന്നു.
ആലപ്പുഴ വലിയഴീക്കല്‍ സ്വദേശി നിതിന്‍ ദാസ് (24), പെരുമ്പള്ളി സ്വദേശികളായ വിഷ്ണു (27), കണ്ണന്‍ (24) എന്നിവരാണ് മരിച്ചത്. വിഷ്ണുവും കണ്ണനും സഹോദരങ്ങളാണ്.
അഞ്ചുപേരാണ് കാറില്‍ ഉണ്ടായിരുന്നത്. കൂടെയുണ്ടായിരുന്ന രണ്ട് പേര്‍ ഗുരുതരമായി പരിക്കേറ്റ് ഗോവ മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നുവെന്നാണ് വിവരം.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

