Electrocuted | വ്യത്യസ്ത സംഭവങ്ങളിലായി 2 വിദ്യാര്‍ഥികളടക്കം 3 പേര്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു
Jul 6, 2022, 11:15 IST
ചെന്നൈ: (www.kvartha.com) ചെന്നൈയിലെ നഗരപ്രദേശങ്ങളിലും പ്രാന്തപ്രദേശങ്ങളിലുമായി വ്യത്യസ്ത സംഭവങ്ങളില്‍ മൂന്ന് പേര്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. രണ്ട് വിദ്യാര്‍ഥികളടക്കം മൂന്ന് പേരാണ് വൈദ്യുതാഘാതമേറ്റ് മരിച്ചത്.
ആദ്യ സംഭവത്തില്‍, കണ്ണഗി നഗര്‍ സ്വദേശിയായ എം പാര്‍ഥസാരഥി ബാച്ച (18) ആണ് മരിച്ചത്. 12-ാം ക്ലാസ് ഫലം കാത്തിരിക്കുന്നതിനിടെയാണ് ദാരുണസംഭവം. പരീക്ഷ കഴിഞ്ഞ് ചെറിയ ജോലികള്‍ ചെയ്തുവരികയായിരുന്നു പാര്‍ഥസാരഥി.
തിങ്കളാഴ്ച ആള്‍വാര്‍പേട്ടയിലെ ഒരു വീട്ടിലെ വാടര്‍ ടാങ്ക് വൃത്തിയാക്കാന്‍ പോയതായിരുന്നു ബാച്ചയും സുഹൃത്ത് പള്ളിക്കരനൈ സ്വദേശി മുത്തുവും. ഇതിനിടെയാണ് സംഭവം.
'ബാച്ച ടാങ്ക് വൃത്തിയാക്കുന്നതിനിടെ, വെള്ളം പമ്പ് ചെയ്യുന്നതിനായി മുത്തു മോടോര്‍ സ്വിച് ഓണ്‍ ചെയ്തു. ഇതിനിടെ ടാങ്കിനുള്ളില്‍ നിന്നിരുന്ന ബാച്ചയ്ക്ക് വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു,' ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
രണ്ടാമത്തെ സംഭവത്തില്‍ സൈദാപേട്ടയ്ക്ക് സമീപം കുമാരന്‍ നഗറിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി ഭരത് (13) ആണ് വൈദ്യുതാഘാതമേറ്റ് മരിച്ചത്. സംഭവം നടക്കുമ്പോള്‍ ഭരത് വീട്ടില്‍ തനിച്ചായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പിതാവ് ബാസ്‌കര്‍ (48) ജോലിക്കും അമ്മ ബന്ധുവിനെ കാണാനും പോയതായിരുന്നു.
ഇതിനിടെ ഭരത് ടെലിവിഷന്‍ സ്വിച് ഓണ്‍ ചെയ്തപ്പോള്‍ വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു. ഉച്ചഭക്ഷണത്തിനായി വീട്ടിലെത്തിയ ഭാസ്‌കര്‍ അബോധാവസ്ഥയില്‍ കിടക്കുന്ന ഭരതിനെ കണ്ട് ആംബുലന്‍സ് വിളിച്ചു. എന്നാല്‍ ഭരത് മരിച്ചതായി ആരോഗ്യപ്രവര്‍ത്തകര്‍ അറിയിച്ചു. മൃതദേഹം പോസ്റ്റുമോര്‍ടത്തിനായി കില്‍പ്പോക്ക് മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
മൂന്നാമത്തെ സംഭവത്തില്‍ ചൊവ്വാഴ്ച രാവിലെ ഗുഡുവാഞ്ചേരിയില്‍ മാവിന്തോപ്പില്‍ ജോലി ചെയ്തിരുന്ന 30കാരിയാണ് വൈദ്യുതാഘാതമേറ്റ് മരിച്ചത്. തിരുവാരൂര്‍ സ്വദേശിനി അഭിരാമി ഭര്‍ത്താവിനും കുട്ടികള്‍ക്കുമൊപ്പം ഗുഡുവാഞ്ചേരിയിലെ മാവിന്‍ തോട്ടത്തില്‍ താമസിച്ചുവരികയായിരുന്നു.
'ദമ്പതികള്‍ കൃഷിയിടം പരിപാലിക്കാന്‍ ജോലിക്കുണ്ടായിരുന്നു. ചൊവ്വാഴ്ച, ഫാം ഉടമ കള നീക്കം ചെയ്യാന്‍ മണ്ണുമാന്തി യന്ത്രം വിന്യസിച്ചിരുന്നു. രാവിലെ എട്ട് മണിയോടെ മണ്ണുമാന്തി യന്ത്രം ഒരു മരത്തില്‍ ഇടിച്ച് അത് ഒരു വൈദ്യുത കേബിളിലേക്ക് വീണു. ഈ സമയം തോട്ടത്തിലുണ്ടായിരുന്ന അഭിരാമി ലൈവ് കമ്പിയില്‍ മുട്ടി വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു.' ഒരു പൊലീസ് പറഞ്ഞു ഉദ്യോഗസ്ഥന്‍ പറഞ്ഞു.
സംഭവത്തില്‍ ഗുഡുവാഞ്ചേരി പൊലീസ് ഫാം ഉടമ സുബ്രഹ്മണ്യനെതിരെ കേസെടുത്തു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.