ബാംഗ്ലൂര്‍ : വ്യാജ എസ് എം എസ് പ്രചാരണവുമായി ബന്ധപ്പെട്ട് മൂന്ന് മലയാളി യുവാക്കളെ ബാംഗ്ലൂര്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. മലപ്പുറം സ്വദേശികളായ അഷ്‌റഫ്, ഹനീഫ, ബാബു എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവര്‍ക്ക് സന്ദേശം നല്‍കിയതെന്ന് കരുതുന്ന മഞ്ചേരി സ്വദേശി റഫീഖിനായി പൊലീസ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
പിടിയിലായവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് ബാംഗ്ലൂരില്‍ ബിസിനസുകാരനായ മഞ്ചേരി സ്വദേശി റഫീഖാണ് വീഡിയോ കഌപ്പ് നല്‍കിയതെന്ന് തെളിഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തില്‍ റഫീഖിനായി തെരച്ചില്‍ നടത്തുമ്പോഴാണ് ഇയാള്‍ ഒളിവില്‍ പോയത്. കസ്റ്റഡിയില്‍ കഴിയുന്നവര്‍ കോളേജ് വിദ്യാര്‍ത്ഥികളാണെന്ന് സൂചനയുണ്ട്.
അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ പൊലീസ് തയ്യാറാവുന്നില്ല. കേരളത്തില്‍ നിന്നുള്ള പൊലീസ് സംഘവും ഐ ബിയും ചോദ്യം ചെയ്യലില്‍ പങ്കെടുക്കുന്നുണ്ടെന്നാണ് വിവരം. കസ്റ്റഡിയിലെടുത്തവരെ രഹസ്യകേന്ദ്രത്തിലാണ് പാര്‍പ്പിച്ചിരിക്കുന്നത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.