Threat Call | 160 യാത്രക്കാരുമായി ദുബൈയിലേക്ക് പുറപ്പെടാൻ ഒരുങ്ങിയ ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി സന്ദേശം; പരിശോധനകൾ പുരോഗമിക്കുന്നു

 


ADVERTISEMENT

ചെന്നൈ: (www.kvartha.com) ദുബൈയിലേക്കുള്ള ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി ലഭിച്ചതായും വിമാനത്തിൽ സ്‌ഫോടകവസ്തുക്കൾ വെച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാൻ തിരച്ചിൽ നടത്തുന്നതായും റിപോർട്. രാവിലെ 7.20ന് പറന്നുയരണ്ടേ വിമാനത്തിൽ നിലവിൽ പരിശോധനകൾ നടക്കുന്നുണ്ട്. ചെന്നൈ വിമാനത്താവളത്തിലാണ് സംഭവം.
   
Threat Call | 160 യാത്രക്കാരുമായി ദുബൈയിലേക്ക് പുറപ്പെടാൻ ഒരുങ്ങിയ ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി സന്ദേശം; പരിശോധനകൾ പുരോഗമിക്കുന്നു

ഇതുമായി ബന്ധപ്പെട്ട് പൊലീസ് കൺട്രോൾ റൂമിലേക്ക് അജ്ഞാത കോൾ വന്നതിനെ തുടർന്ന് അവർ എയർപോർട് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നുവെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപോർട് ചെയ്തു.

തുടർന്ന്, 160 ഓളം യാത്രക്കാരുമായി പുറപ്പെടാൻ തയ്യാറായ വിമാനത്തിനുള്ളിൽ സുരക്ഷാ ഏജൻസികൾ തിരച്ചിൽ നടത്തുകയായിരുന്നു. പൊലീസിനെ വിളിച്ചയാളെ കണ്ടെത്താൻ അന്വേഷണം നടന്നുവരികയാണ്.

(Updated)

Keywords:  New Delhi, India, News, Top-Headlines, Dubai, Bomb, Threatened, Investigation, Flighht Service, Indigo, Threat Call Received For Dubai-Bound Indigo Flight With 160 Passengers, Checks Underway.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Desk Delta
Desk Delta

154168 Articles

Tags

Share this story

wellfitindia