ആള്‍ദൈവത്തെ അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ 2 പേര്‍ മരിച്ചു

 


ഡെല്‍ഹി: (www.kvartha.com 19.11.2014) വിവാദ ആള്‍ദൈവം സന്ത് രാംപാലിനെ അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിനിടയില്‍ നടന്ന സംഘര്‍ഷത്തില്‍ പരിക്കേറ്റ രണ്ട് അനുയായികള്‍ മരിച്ചു. കൊലക്കേസുമായി ബന്ധപ്പെട്ടാണ് രാംപാലിനെ കസ്റ്റഡിയിലെടുക്കാന്‍ കോടതി ഉത്തരവു പ്രകാരം ഹരിയാനയിലെ ഹിസാര്‍ ജില്ലയിലെ ബര്‍വാല ആശ്രമ വളപ്പില്‍ പോലീസ് സംഘം എത്തിയത്. എന്നാല്‍ സ്ത്രീകളും കുട്ടികളും അടങ്ങുന്ന രാംപാലിന്റെ അനുയായികള്‍ പോലീസിനെ തടയുകയായിരുന്നു.

പോലീസിനു നേരെ ആശ്രമത്തിനു ചുറ്റും തടിച്ചു കൂടിയ അനുയായികള്‍ വെടിവെക്കുകയും കല്ലെറിയുകയും ചെയ്തു.  സംഘടിച്ചെത്തിയ അക്രമികള്‍ക്ക് നേരെ പോലീസ്  ലാത്തിച്ചാര്‍ജും കണ്ണീര്‍വാതകവും പ്രയോഗിച്ചിരുന്നു. സംഘര്‍ഷത്തില്‍ സുരക്ഷാഭടന്മാരും മാധ്യമപ്രവര്‍ത്തകരുമുള്‍പ്പെടെ 200 ഓളം പേര്‍ക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റവരെ ഹിസാര്‍, ബര്‍വാല, അഗ്രോഹ എന്നിവിടങ്ങളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരുന്നു.  അതില്‍  ഒരു സ്ത്രീയും കുട്ടിയുമാണ് ബുധനാഴ്ച രാവിലെ മരിച്ചത്.

അതേസമയം പരിക്കേറ്റവര്‍ക്ക് ചികിത്സ ലഭ്യമാക്കാന്‍ വൈകിയതിനാലാണ് മരണം സംഭവിച്ചതെന്ന ആരോപണമുയര്‍ന്നിട്ടുണ്ട്. വെള്ളിയാഴ്ചയ്ക്ക് മുമ്പ് രാംപാലിനെ അറസ്റ്റു ചെയ്യണമെന്ന കോടതി ഉത്തരവ് പാലിക്കാനാണ് പോലീസ് സംഘം ആശ്രമത്തില്‍ എത്തിയത്.

ചൊവ്വാഴ്ച രാത്രി ആശ്രമവളപ്പില്‍ നിന്നും പോലീസ് നിരവധി അനുയായികളെ അറസ്റ്റു ചെയ്തിരുന്നു. എന്നാല്‍ ആശ്രമത്തിനകത്ത് കടക്കാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. ആശ്രമത്തിനകത്തുള്ളവര്‍ പരിഞ്ഞുപോകാനായി പോലീസ് ജല വൈദ്യുതി ബന്ധം വിഛേദിച്ചിരുന്നു. പോലീസ് ആശ്രമത്തിനെ വളഞ്ഞിരിക്കുകയാണ്. രാംപാലിനെ അറസ്റ്റു ചെയ്യാന്‍ ആശ്രമത്തിന്റെ മതില്‍ ക്രെയിന്‍ ഉപയോഗിച്ച് പൊളിക്കുന്ന കാര്യം മേലധികാരികളുമായി ചര്‍ച്ച ചെയ്യുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. അതേസമയം രാംപാല്‍ അജ്ഞാത കേന്ദ്രത്തില്‍ കഴിയുകയാണെന്ന് വിവരം പോലീസിനു ലഭിച്ചിട്ടുണ്ട്.
ആള്‍ദൈവത്തെ  അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ 2 പേര്‍ മരിച്ചു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Related News: 
ആള്‍ദൈവം രാംപാലിന്റെ ഹരിയാനയിലെ ആശ്രമത്തില്‍ സംഘര്‍ഷം
Keywords:  New Delhi, Hospital, Treatment, Police, Injured, Woman, Children, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia