Arvind Kejriwal | സ്ത്രീകളോട് അതിക്രമം കാണിച്ചവരെ തൂക്കിലേറ്റണം; ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരായി ഗുസ്തി താരങ്ങള്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അരവിന്ദ് കേജ്രിവാള്‍
Apr 29, 2023, 21:43 IST
ന്യൂഡെല്‍ഹി: (www.kvartha.com) ഗുസ്തി ഫെഡറേഷന്‍ മേധാവി ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരായി ഗുസ്തി താരങ്ങള്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍. കഴിഞ്ഞ ഒരാഴ്ചയായി രാജ്യത്തിന്റെ അഭിമാന താരങ്ങള്‍ നടപടി ആവശ്യപ്പെട്ട് ജന്തര്‍മന്ദറില്‍ പ്രതിഷേധിക്കുകയാണ്. നേരിട്ട അപമാനത്തിനെതിരെയാണ് അവരുടെ പ്രതിഷേധം, സ്ത്രീകളോട് അതിക്രമം കാണിച്ചവരെ തൂക്കിലേറ്റണമെന്നും അദ്ദേഹം പറഞ്ഞു.
കുറ്റാരോപിതനെ കേന്ദ്രസര്‍കാര്‍ സംരക്ഷിക്കുകയാണെന്നും കേജ് രിവാള്‍ കുറ്റപ്പെടുത്തി. പ്രായപൂര്‍ത്തിയാകാത്ത താരത്തിന്റേതടക്കം ഏഴു പേരാണ് ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരെ പരാതി നല്‍കിയിട്ടുള്ളത്. പരാതിയില്‍മേല്‍ രണ്ട് എഫ് ഐ ആറുകള്‍ രെജിസ്റ്റര്‍ ചെയ്തു. എഫ് ഐ ആര്‍ രെജിസ്റ്റര്‍ ചെയ്യാന്‍ സുപ്രീം കോടതി വരെ പോകേണ്ടി വന്നുവെന്നത് അങ്ങേയറ്റം ദൗര്‍ഭാഗ്യകരമായ അവസ്ഥയാണെന്നും കേജ്രിവാള്‍ പറഞ്ഞു. രാജ്യത്തെ സ്‌നേഹിക്കുന്നവര്‍ അവധിയെടുത്തും പ്രതിഷേധത്തില്‍ പങ്കുചേരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
പരാതി നല്‍കി ദിവസങ്ങളായിട്ടും ആരോപണ വിധേയനെതിരെ കേസെടുക്കാന്‍ ഡെല്‍ഹി പൊലീസ് തയാറാകാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതി വിമര്‍ശിച്ചിരുന്നു. തുടര്‍ന്ന് കേസെടുക്കാം എന്ന് പൊലീസ് കോടതിയെ അറിയിച്ചിരുന്നു.
ബ്രിജ് ഭൂഷണെതിരെ കേസെടുത്തതില്‍ സന്തോഷമുണ്ടെന്നും എന്നാല്‍ എല്ലാ പദവിയില്‍ നിന്നും ബ്രിജ് ഭൂഷണെ നീക്കി അറസ്റ്റ് ചെയ്യാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്നുമാണ് ഗുസ്തി താരങ്ങളുടെ നിലപാട്. എന്നാല്‍ താന്‍ കുറ്റവാളിയല്ലെന്നും രാജിവയ്ക്കില്ലെന്നുമാണ് ബ്രിജ് ഭൂഷണ്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.
രാഷ്ട്രീയ പ്രേരിതമാണ് സമരമെന്നും ഒരു കോടതിയും തന്നെ കുറ്റക്കാരനായി വിധിച്ചിട്ടില്ലെന്നും ബ്രിജ് ഭൂഷണ്‍ അവകാശപ്പെട്ടു. താരങ്ങളുടെ ആവശ്യങ്ങള്‍ അടിക്കടി മാറുകയാണെന്നും അവരുടെ ആവശ്യമനുസരിച്ച് രാജി വച്ചാല്‍ കുറ്റം സമ്മതിക്കുന്നതിന് തുല്യമാണെന്നും ബ്രിജ് ഭൂഷണ്‍ പറഞ്ഞു.
കുറ്റാരോപിതനെ കേന്ദ്രസര്‍കാര്‍ സംരക്ഷിക്കുകയാണെന്നും കേജ് രിവാള്‍ കുറ്റപ്പെടുത്തി. പ്രായപൂര്‍ത്തിയാകാത്ത താരത്തിന്റേതടക്കം ഏഴു പേരാണ് ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരെ പരാതി നല്‍കിയിട്ടുള്ളത്. പരാതിയില്‍മേല്‍ രണ്ട് എഫ് ഐ ആറുകള്‍ രെജിസ്റ്റര്‍ ചെയ്തു. എഫ് ഐ ആര്‍ രെജിസ്റ്റര്‍ ചെയ്യാന്‍ സുപ്രീം കോടതി വരെ പോകേണ്ടി വന്നുവെന്നത് അങ്ങേയറ്റം ദൗര്‍ഭാഗ്യകരമായ അവസ്ഥയാണെന്നും കേജ്രിവാള്‍ പറഞ്ഞു. രാജ്യത്തെ സ്‌നേഹിക്കുന്നവര്‍ അവധിയെടുത്തും പ്രതിഷേധത്തില്‍ പങ്കുചേരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
പരാതി നല്‍കി ദിവസങ്ങളായിട്ടും ആരോപണ വിധേയനെതിരെ കേസെടുക്കാന്‍ ഡെല്‍ഹി പൊലീസ് തയാറാകാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതി വിമര്‍ശിച്ചിരുന്നു. തുടര്‍ന്ന് കേസെടുക്കാം എന്ന് പൊലീസ് കോടതിയെ അറിയിച്ചിരുന്നു.
രാഷ്ട്രീയ പ്രേരിതമാണ് സമരമെന്നും ഒരു കോടതിയും തന്നെ കുറ്റക്കാരനായി വിധിച്ചിട്ടില്ലെന്നും ബ്രിജ് ഭൂഷണ്‍ അവകാശപ്പെട്ടു. താരങ്ങളുടെ ആവശ്യങ്ങള്‍ അടിക്കടി മാറുകയാണെന്നും അവരുടെ ആവശ്യമനുസരിച്ച് രാജി വച്ചാല്‍ കുറ്റം സമ്മതിക്കുന്നതിന് തുല്യമാണെന്നും ബ്രിജ് ഭൂഷണ്‍ പറഞ്ഞു.
Keywords: 'Those who harass women should...': Arvind Kejriwal extends his support to wrestlers protesting at Jantar Mantar, New Delhi, News, Trending, Protest, Chief Minister, Criticism, Women, Media, Supreme Court, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.